സ്വന്തം ലേഖകൻ: കുറഞ്ഞ സമയത്തിലും ചെലവിലും ഒപ്പം തന്നെ വേഗത്തിലും ഭക്ഷണം റെഡി എന്നതാണ് ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ പ്രധാന ആകർഷണം. അതിൽ തന്നെ മാറ്റങ്ങങ്ങിലൂടെയാണ് ഈ മേഖലയും കടന്നുപോയത്. തട്ടുകടകളിൽ നിന്ന് കടകളിലേക്കും റെസ്റ്റോറന്റിലേക്കും കഫെകളിലേക്കും വ്യത്യസ്തമായ രീതിയിലും തീമിലും ഇത് വളർന്നു. ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ഇരകളാണ് നമ്മൾ. അതിൽ മുന്നിൽ തന്നെയുണ്ട് മലയാളികൾ.
വേൾഡ് ഇൻഡക്സ് അടുത്തിടെ ഫാസ്റ്റ് ഫുഡ് പ്രിയരായ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. 20 രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അമേരിക്ക, യുകെ എന്നീ രാജ്യങ്ങളാണ് ഫാസ്റ്റ് ഫുഡ് വിഭവങ്ങളോട് ഏറ്റവും കൂടുതൽ കൊതി കാട്ടുന്നത് എന്നാണ് പട്ടികയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. മെക്സിക്കോ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളും പിന്നിലുണ്ട്. ഇതിൽ പതിമൂന്നാം സ്ഥാനത്ത് ആണ് ഇന്ത്യയുടെ സ്ഥാനം.
@theworldindex ട്വിറ്ററിൽ റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. 2022 ഡിസംബറിൽ സിഇഒ വേൾഡ് മാസികയുടെ ഒരു റിപ്പോർട്ടിലാണ് ഇത് യഥാർത്ഥത്തിൽ പുറത്തിറങ്ങിയത്. നിരവധി പേർ ട്വിറ്ററിലെ റിപ്പോർട് പങ്കുവെച്ചിട്ടുണ്ട്. റിപ്പോർട്ടിൽ ഫ്രാൻസും സ്വീഡനും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ഓസ്ട്രിയ, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവയാണ് തൊട്ടുപിന്നിൽ.
ദി ബാർബിക്യൂ ലാബ് പ്രതിപാദിക്കുന്നത് അനുസരിച്ച്, ഫാസ്റ്റ് ഫുഡ് ബിസിനസ്സ് പ്രതിവർഷം 2.2 ശതമാനം ആണ് വളർന്നുകൊണ്ടിരിക്കുന്നത്. തുടർച്ചയായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് അപകടം വിളിച്ചുവരുത്തുമെന്ന വസ്തുത നിലനിൽക്കെ തന്നെയാണ് ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ വളർച്ച എന്നതും ശ്രദ്ധേയം
ലോകമെമ്പാടുമുള്ള 826,000 റെസ്റ്റോറന്റുകളിലും ഈ ശൃംഖലകളിലുമായി 13 ദശലക്ഷം ആളുകൾ ഫാസ്റ്റ് ഫുഡ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അതിൽ നിന്ന് ഈ മേഖലയുടെ വളർച്ച വ്യക്തം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല