അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനു പകരം കുട്ടികളുടെ അശ്ളീലചിത്രങ്ങള്‍ പകര്‍ത്തി കുപ്രസിദ്ധനായ എറിക് ജസ്റ്റിന് ടോത്തിനെ ഉള്‍പ്പെടുത്തി യു.എസ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പിടികിട്ടാപ്പുള്ളികളായ പത്തു കുറ്റവാളികളുടെ പട്ടിക പുതുക്കി.
പാകിസ്താനിലെ അബോട്ടാബാദില്‍ യു.എസ്. സൈന്യം ഒസാമയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണു ടോത്തിനെ ഉള്‍പ്പെടുത്തിയത്. സ്വകാര്യ സ്കൂളില്‍ അധ്യാപകനായിരുന്ന ടോത്ത് 2008 ല്‍ മെരിലാന്ഡിലാണു കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍പ്പെട്ടത്.
തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ അരിസോണയില്‍ കഴിയുന്നതായാണു സൂചന. ടോത്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു യു.എസ്. പോലീസ് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല