വാഷിംഗ്ടണ്‍: വീട്ടിലേക്ക് പുതുതായി കൊണ്ടു വന്ന വളര്‍ത്തുനായയുടെ കടിയേറ്റ് പിഞ്ചു ബാലന് പരുക്കേറ്റും. മുഖത്തും കവിളിലുമാണ് കുട്ടിക്ക് കടിയേറ്റത്. പുതുതായി കൊണ്ടു വന്ന നായ വീട്ടുകാരുമായി ഇണങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു. ഇതു തിരിച്ചറിയാന്‍ പ്രായമാകാത്ത ഗാവിന്‍ ടൊബെക് എന്ന കുട്ടി നായയുമായി വീടിന്റെ പുറത്തുള്ള ഗാര്‍ഡനില്‍ കളിക്കുന്നതിനിടെയാണ് കടിയേറ്റത്.
നായയുടെ കടിയേറ്റ് കുട്ടിയുടെ കവിളെല്ലിന് പൊട്ടലുണ്ട്. മൂക്കിന്റെ പാലം തകരുകയും താടിയ്ക്കും കണ്ണിനും സാരമായ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ അഞ്ച് പല്ലുകളോളം നഷ്ടമായിട്ടുണ്ട്.
തലനാരിഴയ്ക്കാണ് കുട്ടി മരണത്തില്‍നിന്ന രക്ഷപ്പെട്ടത്. അവന്‍ എന്നെ തിന്നു എന്നാണ് കുട്ടി പിന്നീട് പറഞ്ഞത്.
കളിയ്ക്കിടെ ടൊബെകിന്റെ സുഹൃത്ത് ചൂട് കാപ്പി നായയുടെ പുറത്ത് ഒഴിച്ചതാണ് നായയെ ചൊടിപ്പിച്ചത്. ഈ ബാലനും പരിക്കുണ്ട്. ഇരുവര്‍ക്കും പേ വിഷ പ്രതിരോധ വാക്‌സിനും നല്‍കി. കഴിഞ്ഞ മാസമാണ് അക്രമം നടത്തിയ നായ ടൊബെകിന്റെ വീട്ടിലെത്തിയത്. നേരത്തെ നായ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല