130 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷം ലിറ്റില്‍ സിസ്റ്റേര്‍സ് ഓഫ് ദി പുവര്‍ എന്ന സന്യാസിനി സമൂഹം യാത്രയായി. ഫ്രാന്‍സില്‍ കാരുണ്യം തുളുമ്പുന്ന സേവന പ്രവര്‍ത്തനം ഒരു നൂറ്റാണ്ടായി കാഴ്ചവെച്ച് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സേവനത്തിന്റെ പുതിയ പാഠങ്ങള്‍ പാവങ്ങള്‍ക്ക് പകര്‍ന്നു നല്കിയ, പാവങ്ങളുടെ കുഞ്ഞു സഹോദരിമാര്‍ സന്ദര്‍ലാന്റിലെ തങ്ങളുടെ സേവനം അവസാനിപ്പിച്ചു, പുതിയ സ്ഥലത്തേക്ക് യാത്രയാകുന്നു.
സന്ദര്‍ലാന്റിലെ നിത്യ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ കൂട്ടായ്മ, ഒരു പക്ഷേ കാലത്തിന്റെ അനിവാര്യമായ ഒരു കൊഴിഞ്ഞു പോക്കലിന് സാക്ഷ്യം വഹിച്ചപ്പോള്‍ കത്തോലിക്ക സഭ ഇനിയുള്ള കാലം നേരിടാന്‍ പോകുന്ന ദൈവവിളിയുടെ അഭാവം ഇവിടെ തെളിഞ്ഞു വരുന്നു. പ്രൗഢഗംഭീരമായ ഒരു സദസ്സിനെ സാക്ഷിയാക്കി സന്ദര്‍ലാന്റിലെ ജനങ്ങള്‍ക്ക് ഓര്‍ക്കാന്‍ ഒരു പിടി കരുണാര്‍ദ്രമായ ഓര്‍മ്മകള്‍ നല്കി വിടവാങ്ങിയപ്പോള്‍ പഴയ മുഖങ്ങള്ക്കെങ്കിലും കണ്ണുകള്‍ ആര്‍ദ്രമായി.
ന്യൂ കാസില്‍ ബിഷപ്പ് ഡോ. സീമസ് കണ്ണിംഗ്ഹാം നേതൃത്വം നല്കിയ കുര്‍ബാനയില്‍ വൈദീകരും സന്ദര്‍ലാന്റ് മേയറും വിശ്വാസികളും സംബന്ധിച്ചു. പുതിയ സേവനരംഗത്തേക്ക് പോകുന്ന ബഹുമാനപ്പെട്ട സന്യാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനകളോടെ ഏവരും യാത്രയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല