ലിവര്‍പൂള്‍ ക്നാനായ യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഫാ.ഫിലിപ് കുഴിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് നടന്ന വിവിധ കലാപരിപാടികള്‍ കാണികളുടെ ശ്രദ്ധ നേടി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളായ ഗ്രേയിസ് ജോണ്‍സണ്‍ , ഡെന്നി റെജി, സെന്‍ഷിയ തോമസ്, റെസ് ലി തോമസ് എന്നിവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ലിവര്‍പൂള്‍ പ്രസിഡന്റ് ആയി സജി തോമസ് പുതിയകുന്നേല്‍ (ചേര്‍പ്പുങ്കല്‍) ,സെക്രട്ടറി- തോമസ് ലോനന്‍ (ആലപ്പുഴ), വൈസ് പ്രസിഡന്റ് – ഷീബ ജോഷി, ജോയിന്റ് സെക്രട്ടറി- മേഴ്സി തോമസ്, കമ്മറ്റി അംഗങ്ങള്‍ -ജോസ് എന്‍.പി, പി.എല്‍. ഫിലിപ്, സോജന്‍ തോമസ്, ജിജിമോന്‍, വിന്‍സി ബേബി, ജെയിംസ് തോമസ് എന്നിവരെ ഏകകണ്ഠം ആയി തിരെഞ്ഞെടുത്തു.
നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ ആയി ജേക്കബ് മൂരിക്കുന്നേല്‍ (ഉഴവൂര്‍) സാജു പാണാപറമ്പില്‍ പെരൂള്‍ എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിനും കാര്യപരിപാടികള്‍ക്കും മുന്‍ പ്രസിഡന്റ് ഷാജി ഫിലിപ് കുഴിപ്പറമ്പില്‍ , തോമസ് ജോണ്‍ , റെജി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ഫിലിപ് കുഴിപ്പറമ്പില്‍ ആയിരുന്നു പ്രിസൈഡിംഗ് ഓഫീസര്‍. സ്നേഹവിരുന്നോടെ ചടങ്ങ് സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല