മദ്യപാനശീലത്തെ തുടര്‍ന്ന് കരള്‍ രോഗം പിടിപെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രായം ചെന്ന സ്ത്രീകളും കൗമാരക്കാരുമാണ് ഏറ്റവും അധികം കരള്‍ രോഗത്തിന് ചികിത്സ തേടുന്നത്. ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരംം 30 വയസ്സിന് താഴെ പ്രായമുള്ള കരള്‍ രോഗം പിടിപെടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 2014 മുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് 58 ശതമാനതത്തിന്റെ വര്‍ദ്ധനയാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി കേംബ്രിഡ്ജ്‌ഷെയറില്‍നിന്നുള്ള 19 വയസ്സുകാരിയാണ്.
30 വയസ്സിന് മുകളില്‍ പ്രായമുള്ള 5214 സ്ത്രീകള്‍ കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചികിത്സ തേടി. 2004ല്‍ ഇത് 4210 ആയിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കൗമാരക്കാര്‍ കുടിക്കുന്ന മദ്യത്തിന്റെ അളവില്‍ ഇരട്ടിയിലേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5.3 യൂണിറ്റായിരുന്നു കുടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 10.4 യൂണിറ്റാണ്. അതുകൊണ്ട് തന്നെ കരള്‍ രോഗം പിടിപെടുന്നവരുടെ എണ്ണം നാല്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്.
സ്ത്രീകള്‍ കുടിക്കുന്ന മദ്യത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടാകുകയു കുടിക്കുന്ന ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതുമാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷമുണ്ടാകാന്‍ ഇടയാക്കിയത്. ബ്രിട്ടണില്‍ സംഭവിക്കുന്ന അകാലമരണത്തിന്റെ മൂന്നാമത്തെ വലിയ കാരണമായി മദ്യപാനത്തെ തുടര്‍ന്നുള്ള കരള്‍ രോഗം മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും മദ്യ കമ്പനികളും ജനങ്ങള്‍ക്ക് കുടിക്കാന്‍ കഴിയുന്നത് എത്ര അളവ് വരെയാണെന്നുള്ള കാര്യത്തില്‍ ബോധവത്കരണം നടത്തണമെന്ന് ആരോഗ്യ വിദഗ്ധരും മറ്റും ആവശ്യപ്പെടുന്നുണ്ട്. സ്ഥിരമായി മദ്യം കഴിക്കുന്നവര്‍ കരള്‍ ഇടയ്ക്കിടെ പരിശോധിപ്പിക്കണമെന്നും ഇവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല