പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ ലിവര്‍പൂള്‍ 4-1ന് തോല്‍പ്പിച്ചു. മൂന്നു ദിവസം മുമ്പ് എഫ് എ കപ്പ് ഫൈനലില്‍ ചെല്‍സിയില്‍ നിന്നേറ്റ നാണംകെട്ട തോല്‍വിക്കുള്ള ചുട്ടമറുപടി കൂടിയായിരുന്നു ഇത്. വിജയത്തോടെ ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തേക്കെത്താമെന്ന ചെല്‍സിയുടെ സ്വപ്‌നമാണ് ഇതോടെ തകര്‍ന്നത്.
ചെല്‍സി താരം എസിയാന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു തുടക്കം. 25ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണ്‍ രണ്ടാം ഗോള്‍ നേടി. നാലുമിനിറ്റിനുള്ളില്‍ അഗെര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. 50ാം മിനിറ്റില്‍ റമിറസിലൂടെ ചെല്‍സി ആശ്വാസഗോള്‍ നേടി. 11 മിനിറ്റിനുശേഷം ഷെല്‍വി ലിവര്‍പൂളിന്റെ നാലാം ഗോള്‍ നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല