ലിവര്‍പൂള്‍: ലിവറപൂള്‍ മലയാളികള്‍ ഒത്തൊരുമയോടും ഭക്തിനിര്‍ഭരമായും ആഘോഷിക്കുന്ന ദുക്‌റാനാ തിരുനാള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് സെന്റ് ഫിലോമിനാ ആര്‍.സി. ചര്‍ച്ചില്‍ നടക്കും. അള്‍ത്താര ബാലകരുടെയും പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളും പ്രസുദേന്തിമാരും ചേര്‍ന്ന് പ്രദക്ഷിണമായി കാര്‍മികരെ അള്‍ത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷപൂര്‍വായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.
തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് കുഴിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യബലിയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ രപദക്ഷിണത്തിനു തുടക്കമാകും. വി. തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ച് നീങ്ങുന്ന പ്രദക്ഷിണത്തില്‍ പൊന്നിന്‍ കുരിശും മുത്തുക്കുടകളും കൊടിതോരണങ്ങളും അണിനിരക്കും. പൗരാണികതയില്‍ ഊന്നി ഭക്തിനിര്‍ഭരമായി നീങ്ങുന്ന തിരുനാള്‍ പ്രദക്ഷിണം തിരികെവരുമ്പോള്‍ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നടക്കും. ഇതേത്തുടര്‍ന്ന് വിശ്വാസികള്‍ക്ക് വിശുദ്ധരുടെ നേര്‍ച്ച നല്‍കുന്നതാണ്.
തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഫാ#് ഫിലിപ്പ് കുഴിപറമ്പിലും സെക്രട്ടറി ടോം തോമസും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോം തോമസ് 07577249750
ലിജി ജോബി 07584094692
ജോര്‍ജുകുട്ടി 07939021706
പള്ളിയുടെ വിലാസം:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല