ലണ്ടന്‍: ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ടീമിനോട് വിടപറഞഞ്ഞു. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലിവര്‍പൂള്‍ ടീമംഗങ്ങളും ആരാധകരും ചേര്‍ന്ന് ജെറാര്‍ഡിന് വികാരനിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. സ്വന്തം ടീമിനെ വിജയത്തേരിലേറ്റി സന്തോഷത്തെടെ വിട പറയാന്‍ അദ്ദേഹത്തിനായില്ല. മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് ലിവര്‍പൂളിന് 3 – 1 ന് തോറ്റു.
മത്സരത്തിനു മുമ്പ് ഇരു ടീമുകളും ഗാര്‍ഡ് ഓഫ് ഓര്‍ഡര്‍ നല്‍കി താരത്തെ ആദരിച്ചിരുന്നു. 17 വര്‍ഷത്തെ കായിക ജീവിതത്തില്‍ സംതൃപ്തനാണെന്നും ഈ ദിവസം ഒരിക്കലും മറക്കില്ലെന്നും മറുപടി പ്രസംഗത്തില്‍ 34 കാരനായ ജെറാര്‍ഡ് പറഞ്ഞു.
1987ല്‍ ലിവര്‍പൂള്‍ യൂത്ത് ടീമിലെത്തിയ ജെറാര്‍ഡ് 1998ലാണ് സീനിയര്‍ ടീമില്‍ ഇടംനേടിയത്. 17 വര്‍ഷത്തിനുള്ളില്‍ 708 മത്സരങ്ങളില്‍നിന്നായി 185 ഗോളുകളും 10 കിരീടങ്ങളും ലിവര്‍പൂളിനായി നേടി. ലിവര്‍പൂള്‍ ജീവിതത്തിന് വിടപറയുന്ന ജെറാര്‍ഡ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്കാണ് കൂടുമാറുന്നത്. ലോസ് ആഞ്ചലസ് ഗ്യാലക്‌സിയാണ് ജെറാര്‍ഡിന്റെ പുതിയ ടീം.
നേരത്തെ ലിവര്‍പൂള്‍ ടീമിന് പ്രീമിയര്‍ ലീഗില്‍ മേല്‍ക്കൈ നേടണമെങ്കില്‍ മികച്ച സ്‌ട്രൈക്കറെ ആവശ്യമാണെന്ന് ജെറാര്‍ഡ് പറഞ്ഞിരുന്നു. സ്‌ട്രൈക്കറുടെ അഭാവമാണ് ഇപ്പോള്‍ ടീം നേരിടുന്ന പ്രതിസന്ധിയെന്നും ജെറാര്‍ഡ് പറഞ്ഞിരുന്നു. അതേസമയം ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്ന സമയത്ത് ലിവര്‍പൂളിന്റെ കോച്ചിംഗ് സ്റ്റാഫിലേക്ക് ജെറാര്‍ഡിനെ ടീം മാനേജ്‌മെന്റ് ക്ഷണിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റും ജെറാര്‍ഡു തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയുരന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല