ആദ്യ മത്സരത്തില്‍ വെസ്റ്റ് ബ്രോമിനോട് 3-0ന് തകര്‍ന്നടിഞ്ഞ ലിവര്‍പൂള്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി 2-2ന് സമനിലയില്‍ തളച്ച് ആരാധകരെ വിസ്മയിപ്പിച്ചു. മറ്റൊരു മത്സരത്തില്‍ സ്റ്റോക്ക് സിറ്റിയും ആഴ്സണലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍ തന്നെയാണ് ആദ്യം വലകുലുക്കിയത്. കോര്‍ണറില്‍ നിന്ന് ജെറാര്‍ഡ് ഉയര്‍ത്തി നല്കിയ പന്ത് ഒരു പെര്‍ഫക്ട് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച സ്ലൊവാക്യ താരം മാര്ട്ടിന് സ്കെര്ട്ടലാണ് സിറ്റിയെ ആദ്യം ഞെട്ടിച്ചത്.
മികച്ച ഫോമിലുള്ള അര്‍ജന്റീനിയന്‍ താരം കാര്‍ലോസ് ടെവസാണ് സിറ്റിയുടെ ആദ്യ ഗോളിന് വഴിമരുന്നിട്ടത്. വലതുഭാഗത്തൂടെ ഇരച്ചുകയറിയ ടെവസ് റഹീം സ്റ്റെര്‍ലിങ് ഉയര്‍ത്തിയ പ്രതിരോധത്തെ മറികടന്നുകൊണ്ട് പാസ് ചെയ്ത പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഇംഗ്ലീഷ് താരം മാര്ട്ടിന് കെല്ലിക്ക് പിഴച്ചു. കാത്തുനിന്ന ഐവറി കോസ്റ്റ് താരം യായ തുറെയ്ക്ക് ക്ലോസ് റേഞ്ചില്‍ നിന്നും ലക്ഷ്യം കാണേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ മൂന്നു മിനിറ്റിനുള്ളില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചു. 25 അകലെ നിന്നുള്ള സൂപ്പര്‍ ഷോട്ട്. ഉറുഗ്വേന്‍ താരത്തിന്റെ മാസ്മരിക നീക്കത്തിന് മറുപടി നല്കാന് എതിര് നിരയിലെ ആര്‍ക്കും സാധിച്ചില്ല.
80ാം മിനിറ്റിലാണ് സിറ്റിയുടെ രണ്ടാം ഗോള്‍ പിറന്നത്. സ്കെര്‍ട്ടല്‍ ഗോള്‍കീപ്പര്‍ ജോസ് മാനുവല്‍ റെയ്നയ്ക്ക് പകര്‍ന്നു നല്കിയ പാന്ത് ടെവസിന്റെ കാലുകളിലാണ് എത്തിയത്. റെയ്നയെ വട്ടംകറങ്ങി ഷോട്ട് പോസ്റ്റിലേക്ക് പായിച്ച സൂപ്പര്‍താരത്തിന് പിഴച്ചതുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല