സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളികള്‍ക്ക് ആഘാതമായി ബേബി സ്‌കറിയയുടെ അപ്രതീക്ഷിത മരണം. ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ നിവാസിയായ ബേബി സ്‌കറിയ ഇന്നലെ വൈകുന്നേരം നാലു മണിക്ക് ലിവര്‍പൂള്‍ ഐട്രീ ഹോസ്പിറ്റലില്‍ വച്ചാണ് അന്തരിച്ചത്. 63 വയസായിരുന്നു.
മരണ സമയത്ത് ഭാര്യയും വിവാഹിതരായ രണ്ടു പെണ്‍മക്കളും മരുമക്കളും ബേബിയുടെ സമീപം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് സാധാരണ പതിവുള്ള പരിശോധനക്കുവേണ്ടിയാണ് ബേബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആത്മീയരംഗത്തും സാമൂഹ്യരംഗത്തും സംഘടനാ വൈഭവം തെളിയിച്ച ബേബി സ്‌കറിയ ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു. അടൂര്‍ സംഗമത്തിന്റെ പ്രധാന അമരക്കാരനായിരുന്ന ബേബി സ്‌കറിയ പത്തനംതിട്ട ജില്ലയിലെ നരിയാപുരം മുണ്ടക്കല്‍ ഇല്ലം കുടുംബാംഗമാണ്.
അടൂര്‍ സ്വദേശിയായ ബേബ്ബി സ്‌കറിയ ലിവര്‍പൂളിലെ സാംസ്‌കാരിക, സൗഹൃദ സദസുകളില്‍ നിറസാന്നിധ്യമായിരുന്നു. മരണവിവരമറിഞ്ഞു നിരവധി പേരാണ് ആശുപത്രിയിലും ബേബിയുടെ വസതിയിലും എത്തിക്കൊണ്ടിരുക്കുന്നത്. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് മാതൃ ഇടവകയായ നരിയാപുരം ഇമ്മാനുവല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍വച്ച് നടത്തപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല