ലിവര്‍പൂള്‍: പ്രശസ്ത വചന പ്രഘോഷങ്ങകനും വാഗ്മിയുമായ ഫാ ആന്റണി പച്ചപ്പിള്ളി വിസിയും ബ്രദര്‍ അപ്പച്ചന്‍ കുട്ടിയും നയിക്കുന്ന വലിയനോമ്പ് വിശുദ്ധീകരണ ധ്യാനം 16,18,18 തീയതികളില്‍ ലിവര്‍പൂളില്‍ നടക്കും.സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 5മുതല്‍ രാത്രി 10 വരെയും ശനി,ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയുമാണ് ധ്യാനം നടക്കുക.
ലെസ്റ്ററില്‍ നിന്നുള്ള ബ്രദര്‍ ജോബി ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സമാപന ദിനമായ 18ന് ഞായറാഴ്ച്ച കുട്ടികള്‍ക്ക് സേക്രട്ട്ഹാര്‍ട്ട് പ്രൈമറി സ്‌കൂളില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നു.ബര്‍മിങ്ങ്ഹാമിലെ കിഡ്‌സ് ഫോര്‍ കിംഗ്ണ്ടം പ്രവര്‍ത്തകരാണ് ഈ സെക്ഷന് നേതൃത്വം നല്‍കുക.
ധ്യാനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ സേക്രട്ട്ഹാര്‍ട്ട് ദേവാലയ പരിസരത്തെ കാര്‍ പാര്‍ക്കിങ്ങും ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലിന് സമീപത്തെ കാര്‍ പാര്‍ക്കിങ്ങും ഉപയോഗിക്കാവുന്നതാണ്. വലിയനോമ്പ് വിശുദ്ധീകരണധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ സഭ മലബാര്‍ കോഡിനേറ്റര്‍ ഫാ.ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ്‌കുട്ടി ഫ്രാന്‍സിസ് -07904305660
ജീമോന്‍ -07868323520
പള്ളിയുടെ വിലാസം – 2,HALL LANE,KENSINGTON,LIVERPOOL,L78TG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല