ലിവര്‍പൂള്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.ആന്റണി പയ്യപ്പള്ളിയും ബ്രദര്‍ അപ്പച്ചന്‍ കുട്ടിയും സംഘവും നയിക്കുന്ന വലിയ ആഴ്ചയ്ക്ക് ഒരുക്കമായുള്ള ധ്യാനം 16,17,18 തീയ്യതികളില്‍ ലിവര്‍പൂളില്‍ നടക്കും. സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ രാത്രി പത്ത് വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയും ഞായറാഴ്ച രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ധ്യാന ദിവസം കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും പ്രത്യേക സൌകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വലിയ നോമ്പ് നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവ കൃപകള്‍ നേടുവാന്‍ ഏവരെയും സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസുകുട്ടി ഫ്രാന്‍സിസ്: 07882193199, ജേക്കബ് തച്ചില്‍: 07886445562, ജോര്ജിനാ തോമസ്: 01515460890
പള്ളിയുടെ വിലാസം: Sacred Heart Church, 2 Hall Lane, Liverpool L78TG (Near Royal Liverpool Hospital)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല