ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ പിതാവുമായ മാര്‍തോമാശ്ലീഹായുടെ ദുക്റാനാ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്മ തിരുനാളും സംയുക്തമായി ആചരിക്കുന്നു. ജൂലൈ അഞ്ചിന് ഉച്ചകഴിഞ്ഞ് 3.15ന് ആരംഭിക്കുന്ന തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ഫാ. ഫിലിപ്പ് കുറ്റിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
തിരുനാള്‍ ദിവസം വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് എടുത്തു വയ്ക്കുവാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കത്തിനും പ്രത്യേക സൗകര്യം ഉണ്ടാകും. തിരുനാളിന് പ്രസുദേന്തി ആകാന്‍ താത്പര്യമുള്ളവരും കാഴ്ച സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവരും പള്ളി കമ്മിറ്റിയുമായി ബന്ധപ്പെടണം. തിരുകര്‍മങ്ങളിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടോം തോമസ് 07577249750
ലിജി ജോബി 07584094692
ജോര്‍ജുകുട്ടി 07939021706
വിലാസം:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല