പതിനാറു നൂറ്റാണ്ടുകളായി ക്നാനായ സമുദായം കാത്തു സൂക്ഷിക്കുന്ന പാരമ്പര്യവും സംസ്ക്കാരവും എന്നും കാത്തു സൂക്ഷിക്കുക തന്നെ ചെയ്യുമെന്ന് UKKCA പ്രസിഡണ്ട് ലേവി പടപ്പുരയ്ക്കലും ,സെക്രട്ടറി മാത്തുക്കുട്ടി ആനകുത്തിക്കലും പ്രസ്താവിച്ചു.ലിവര്‍പൂള്‍ ക്നാനായ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഗാര്‍സ്റ്റനിലുള്ള ഹീത്ത് ഹാളില്‍ ഈസ്റ്ററിന്‍റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ വച്ചായിരുന്നു ഇരുവരും ഈ പ്രഖ്യാപനം നടത്തിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാകായിക പരിപാടികള്‍ കാണികളെ ആനന്ദിപ്പിച്ചു.UK Miss KNA ആയി തിരഞ്ഞെടുത്ത ലിവര്‍പൂളിലെ നയന ബാബുവിനെയും റണ്ണേഴ്സ് അപ്പായി തിരഞ്ഞെടുത്ത സെന്ഷിയ തോമസിനെയും അവരുടെ കുടുംബാംഗങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു.
ലിവര്‍പൂള്‍ ക്നാനായ യുവജന പ്രസ്ഥാനത്തിന്റെ നേതാവ് സ്റ്റെഫിന്‍ ഫിലിപ്പിനെയും പ്രത്യേകം അഭിനന്ദിച്ചു.ആസ്ട്രേലിയയിലേക്ക് കുടിയേറുന്ന ടിജോയ്ക്കും കുടുംബത്തിനും,ജെനുവിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി.പരിപാടികള്‍ക്ക് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പുതിയവീട്ടില്‍,സെക്രട്ടറി തോമസ് ലോനന്‍,നാഷണല്‍ കൌണ്‍സില്‍ അംഗം സാജു ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.ആശംസകള്‍ അറിയിച്ചുകൊണ്ട് UKKCA ട്രഷറര്‍ സാജന്‍ പടിക്കമാലില്‍,വൈസ് പ്രസിഡണ്ട് ജിജോ മാധവപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല