1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

ബോബി മുക്കാടന്‍

കേരള കാതലിക്ക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ചെറിയ നോമ്പ് നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഡിസംബര്‍ 2,3,4 തീയ്യതികളില്‍ റവ: ഫാ: അഗസ്റ്റിന്‍ വല്ലൂരാന്‍ (പോട്ട മുരിങ്ങൂര്‍ ഡിവൈന്‍ ടീം) ധ്യാനത്തിന് നേതൃത്വം നല്‍കും. യേശുക്രിസ്തുവാകുന്ന മൂലക്കല്ലില്‍ കുടുംബങ്ങളെ സ്നേഹത്തില്‍ പണിതുയര്‍ത്തുവാനും കുഞ്ഞുങ്ങളെ യേശുവില്‍ വളര്‍ത്തുവാനും എല്ലാ ദൈവ മക്കളെയും ഈ വചന വിരുന്നിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിച്ചു.

ലിവര്‍പൂള്‍ സെന്റ്‌ ഫിലോമിനാസ് ചര്‍ച്ചില്‍ നടക്കുന്ന ചെറിയ നോമ്പ് നവീകരണ ധ്യാനത്തില്‍ പങ്കെടുത് നോമ്പുകാലം അനുഗ്രഹപ്രദമാക്കുവാന്‍ ഏവരെയും ഫ: ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു. ധ്യാനത്തിന്റെ എല്ലാ ദിവസങ്ങളിലും സുരക്ഷിതമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ബോബി മുക്കാടന്‍ പറഞ്ഞു.

പള്ളിയുടെ വിലാസം:
ST. PHILOMINA’S RC CHURCH
SPARROW HALL ROAD
LIVERPOOL
L96BU
കൂടുതല്‍ വിവരങ്ങള്‍ക്ക്:
BOBY MUKKADAN: 0772718619
ANU THOMAS : 07828737502
TOM THOMAS : 07832347524
KUNJUMOL ZCHARIAH: 07753505011
BENI LIDEESH: 07723928872

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.