സ്വന്തം ലേഖകന്‍: ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. ലിവ് ഇന്‍ റിലേഷനില്‍ വഞ്ചിക്കപ്പെടുന്നതാണ് ഇവരില്‍ പലരും ജീവന്‍ അവസാനിപ്പിക്കാന്‍ തയ്യാറാകുന്നത്.
ഹൈദരാബാദില്‍ നടന്ന സമകാലിക സംഭവങ്ങവങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു റിപ്പോര്‍ട്ടിലാണ് ലിവിങ് ഇന്‍ ബന്ധങ്ങള്‍ ആത്മഹത്യയില്‍ അവസാനിക്കുന്നതായി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
15 യുവതികളാണ് ഹൈദരാബാദില്‍ മാത്രം ലി ഇന്‍ ബന്ധങ്ങളില്‍ പെട്ട് ജീവനൊടുക്കിയത്. അടുത്തകാലത്തായി അഭിഭാഷകരുടെ അടുത്ത് ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചില കേസുകളില്‍ യുവാക്കള്‍ രഹസ്യ വിവാഹത്തിനു തയാറാകുന്നു.
എന്നാല്‍ പ്രശ്‌നമാകുമ്പോള്‍ ഇവര്‍ യുവതികളെ കൈയൊഴിയും. ഇതു പ്രശനം വഷളാക്കുന്നു. പല കേസുകള്‍ക്കും നിയമപരമായി സാധുത ഉണ്ടെങ്കിലും യുവതികള്‍ക്കു നീതി കിട്ടാറില്ല. ഇതു പെണ്‍കുട്ടികളെ ആത്മഹത്യയിലേയ്ക്കു നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല