1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2012

സ്വന്തം ലേഖകന്‍

ലിവിംഗ്‌സറ്റണ്‍: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് വി. അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ ലിവിംഗ്‌സ്റ്റണിലെ സെന്റ് ഫിലിപ്പ്‌സ് പള്ളിയില്‍ ജുലൈ 20ന് തുടക്കം കുറിക്കും. 29ന് മുഖ്യതിരുനാളോടുകൂടി സമാപനം.20ന്, വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ബേസില്‍ ക്ലാര്‍ക്കിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധിയുടെ തിരുസ്വരൂപ പ്രതിഷ്ഠയോടും ആഘോഷമായ ദിവ്യബലിയോടും കൂടെ തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് നൊവേനയും തിരുശേഷിപ്പ് വണക്കവും നടത്തപ്പെടും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4.30ന് കൊണ്ടാടപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന വൈദീകരായ റവ.ഫാ. ജോണ്‍ മുണ്ടയ്ക്കല്‍, റവ. ഫാ. ജോയ് ചേറാടി, റവ. ഫാ. ജോസഫ് വേമ്പാടുംതറ, റവ.ഫാ. സജി തോട്ടത്തില്‍, റവ.ഫാ. റോജി നരിത്തൂക്കില്‍ സിഎസ്‌ഐ എന്നിവരും സീറോ മലബാര്‍ സഭയുടെ സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് ചാപ്ലിന്‍ ആയ റവ.ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളിലും ലിവിംഗ്സ്റ്റണ്‍ കാത്തലിക്ക് പാരിഷ് വികാരിയായ റവ.ഫാ. ജെറമി സി ബാത്തും കാര്‍മികത്വം വഹിക്കും.

ജുലൈ 28ന് വൈകുന്നേരം 7മണിക്ക് സെന്റ് ആന്‍ഡ്രൂസ് പള്ളിയുടെ ധനശേഖരണാര്‍ത്ഥം ദില്‍സെ എന്ന മെഗാ സ്റ്റേജ് ഷോ നടത്തപ്പെടുന്നതാണ്.

മുഖ്യതിരുനാള്‍ ദിനമായ ജുലൈ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ്3 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞ് വിശ്വാസ പ്രഘോഷണ പ്രദക്ഷിണവും ഉണ്ടായിരിക്കും. അന്നേ ദിവസം തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ കോര്‍ഡിനേറ്റര്‍ റവ.ഫാ. തോമസ് പാറയടിയില്‍ നേതൃത്വം നല്‍കും. പ്രദക്ഷിണത്തെ തുടര്‍ന്ന് റിവര്‍സൈഡ് പ്രൈമറി സ്‌കൂള്‍ ഹാളില്‍ വെച്ച് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെടുന്നു. അനുഗ്രഹദായികമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ പങ്കെടുക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്‌നേഹപൂര്‍വ്ം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

Fr. SEBASTIAN THURUTHIPILLIL- 07854 49369

Mr. JACOB APREM- 07792800932

ADDRESS

1) ST. PHILIP’S CHURCH, 83 KENILWORTH RISE

LIVINGSTON, SCOTLAND EH54 6JL

2) RIVERSIDE PRIMARY SCHOOL HALL, MAREE WALK, LIVINGSTON, SCOTLAND EH54 53P

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.