ടെല്‍സ് തോമസ്
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ 2012 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് പതിനേഴാം തീയ്യതി ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ വൈകീട്ട് 9.30 വരെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ അധികമായി ലെസ്റ്ററിലെ മുന്നൂറില്‍ പരം കുടുംബങ്ങള്‍ക്ക് വേണ്ടി ഒറ്റ അസോസിയേഷന്‍ മാത്രമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക ഉന്നമനത്തിന് വണ്ടിയും ഏതു ആവശ്യ ഘട്ടങ്ങളിലും അവരുടെ സഹായത്തിനായി ഒരേ മനസ്സോടെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന ജനാധിപത്യപരമായ രീതിയില്‍ നടത്തപ്പെടുന്ന ഇലക്ഷനും ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ മാത്രം പ്രത്യേകതയാണ്.
ജനറല്‍ ബോഡിയിലേക്കും തുടര്‍ന്ന് നടത്തപ്പെടുന്ന ഇലക്ഷനിലേക്കും എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഇലക്ഷന് ശേഷം കുട്ടികളുടെ കലാപരിപാടികളും ലെസ്റ്ററിലെ ഗായകര്‍ മാത്രം ഒന്നിച്ച് നടത്തപ്പെടുന്ന ഗാനമേളയും തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറും എല്ലാ അംഗങ്ങള്‍ക്കും സൌജന്യമായി ഒരുക്കിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല