ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ആറാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയ്യതി ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 9 മണി വരെ ബ്ലാബ്ബി ആന്‍ഡ് ഡിസ്ട്രിക്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ച് ആഘോഷിച്ചു. ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഡാന്‍സ് ക്ലാസിലെ ജൂനിയര്‍ കുട്ടികള്‍ അവതരിപ്പിച്ച വെല്‍കം ഡാന്‍സോട് കൂടി ആരംഭിച്ച കലാവിരുന്നില്‍ കലോത്സവം 2011 ല്‍ ഒന്നാം സമ്മാനം നേടിയവര്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍, ഗാനങ്ങള്‍, കരോള്‍ ഗാനാലാപനം, ഗാനമേള, സ്കിറ്റുകള്‍ തുടങ്ങിയവയും ലെസ്റ്ററിലെ കുട്ടികള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ KIOS മൂണ്‍ വാക് 2012 ഉം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.
തുടര്‍ന്ന് സാന്തായുടെ സമ്മാന പൊതികള്‌ുമായുള്ള കടന്നു വരവിനു ശേഷം പൊതുസമ്മേളനം പ്രസിഡണ്ട് അമാസ് പെരുമ്പടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പൊതുസമ്മേളനത്തില്‍ കലോത്സവം 2011 ല്‍ വിജയികള്‍ ആയവര്‍ക്കുള്ള സമ്മാനങ്ങളും കലാതിലകം മറിയ എബ്രഹാം, കലാപ്രതിഭ റ്റോം ജോസഫ് ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ വുഡ്‌ഗേറ്റ് ആന്‍ഡ് ന്യൂപാര്‍ക്സ് ഏരിയയ്ക്കുള്ള ഏവരോളിംഗ് ട്രോഫിയും വിതരണം ചെയ്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ ആഘോഷരാവ് 2011 സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല