1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

ലാന്‍ഡഡ്‌നോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ശനിയാഴ്ച നടക്കും.
ലാന്‍ഡഡ്‌നോയിലെ മോസ്റ്റിന്‍ ബ്രോഡ്‌വേയിലുളള സെന്റ് പോള്‍സ് ചര്‍ച്ച് ഹാളിലാണ് ആഘോഷപരിപാടികള്‍ നടക്കുക. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. വെല്‍ഷ് അസംബഌ മന്ത്രിയായ ജാനറ്റ് ഫിഞ്ച് സാന്‍ഡേഴ്‌സ്, ലാന്‍ഡഡ്‌നോ മേയര്‍ മിറ വിഗ്‌സെല്‍, കമ്മ്യൂണിറ്റീസ് ഫസ്റ്റ് കോ ഓഡിനേറ്റര്‍ റോബ് ഓവന്‍, ഡെവലപ്പ്‌മെന്റ് വര്‍്ക്കര്‍ ജെമ്മ ഡേവിസ് എന്നിവര്‍ വിശിഷ്ട അതിഥികളായിരിക്കും. അസോസിയേഷനിലെ അംഗങ്ങളുടെ കലാകായിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. ലാന്‍ഡഡ്‌നോയിലെ എല്ലാ മലയാളികളേയും ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി ലാന്‍ഡഡ്‌നോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: St Paul’s church, Mostyn Broadway, Craig – Y –Don, Llandudno, LL30 1YS

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ്ജ് തോമസ് (പ്രസിഡന്റ്) -01745798507 എന്ന നമ്പരില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.