ജോസ്
ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിമ ആദ്യമായി ലിവര്‍പൂള്‍ മലയാളികള്‍ക്കായി ഫാമിലി ക്ലബ് ഈ കഴിഞ്ഞ ശനിയാഴ്ച ഉത്ഘാടനം ചെയ്തു. വൈകിട്ട് 6.00 മണിയോടുകൂടി ലിവര്‍പൂള്‍ ഷീല്‍ റോഡ്ടിലുള്ള ആള്‍ സയിന്റ്‌സ് ഹാളില്‍ വച്ചായിരുന്നു ഉത്ഘാടന യോഗം നടത്തപ്പെട്ടത്. ലിമയുടെ വൈസ് പ്രസിഡന്റ് ലിദീഷ് രാജ് തോമസിന്റ് അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇപ്പോള്‍ യുകെ സന്ദര്ശിക്കുന്ന ലിമയുടെ സ്ഥാപക പ്രസിടന്റ്‌റ് ശ്രി. സാബു ജോസഫ് ഭദ്ര ദീപം കൊളുത്തി ഫാമിലി ക്ലബിന്റ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ലിമയുടെ സെക്രട്ടറി ജോയ് അഗസ്തി, ആര്ട്‌സ് ക്ലബ് സെക്രടറി ജിനോയ് മദാന്‍, സ്‌പോര്ട്‌സ് ക്ലബ് സെക്രടറി ഹരികുമാര്‍ ഗോപാലന്‍, പി. ആര. ഓ. ജോസ് മാത്യു തുടങ്ങിയവരും സംബന്ധിച്ചു. ലിമയുടെ കമറ്റിയംഗങ്ങളും, ലിമയുടെ അംഗങ്ങളും ലിമയെ സ്‌നേഹിക്കുന്ന അനവധി ആളുകളും സാക്ഷ്യം വഹിച്ച ചടങ്ങ് വന്‍ വിജയമായിരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളാണ് ഈ ഫാമിലി ക്ലബില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തിരക്ക് പിടിച്ച ജീവിതത്തില്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഏതാനും മണിക്കൂര്‍ സമാന ചിന്താഗതിക്കാരായവര്‍ക്ക് ഒന്നിച്ച് കൂടുവാനും സന്തോഷത്തോടെ സൌഹൃദപരമായി കുറച്ച് സമയം ചിലവഴിക്കാനും ആയിട്ടാണ് ഈ ഫാമിലി ക്ലബ്ബ്‌കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. മനസ്സിനും ശരീരത്തിനും കളികളിലൂടെയും വിനോദത്തിലൂടെയും ഒരു പുത്തനുണവ്വ് ലഭിക്കുവാന്‍ ഈ ഫാമിലി ക്ലബ്ബ് സഹായകമാകും എന്നതില്‍ സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല