സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തിയതികളില്‍, ഏഴിന് ഫലം പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം,കൊല്ലം, ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോഡ് എന്നിവടങ്ങിളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞടുപ്പ് കോട്ടയം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവടങ്ങളിലാണ്.
ഇന്നുമുതല്‍ മാതൃകപെരുമാറ്റചട്ടം നിലവില്‍ വന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നോട്ടയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെ ശശീധരന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഈ മാസം 14 നാണ്. 15 ന് സൂഷ്മ പരിശോധനയും, 17 ന് പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിയുമാണ്.
21871 നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് 35000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 941 ഗ്രാമപഞ്ചായത്തുകളിലും, 152 ബ്ലോക്ക് പഞ്ചായത്തുകള്‍,86 ഗ്രാമസഭ, ആറ് കോര്‍പ്പറേഷനുകളിലുമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല