സ്വന്തം ലേഖകന്‍: ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച അടുത്തമാസം അവസാനം; വേദി വിയറ്റ്‌നാം തലസ്ഥാനമെന്ന് സൂചന. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഫെബ്രുവരി അവസാനം നടക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. എന്നാല്‍ ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടെയാണെന്നു വ്യക്തമാക്കിയിട്ടില്ല.
വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലോ തീരദേശ നഗരമായ ഡാനാങ്ങിലോ നടക്കുമെന്നാണു സൂചന. ഇരു നേതാക്കളും കഴിഞ്ഞവര്‍ഷം ജൂണ്‍ 12 നാണ് ആദ്യ ഉച്ചകോടിക്കായി സിംഗപ്പൂരില്‍ കണ്ടുമുട്ടിയത്. ഉത്തര കൊറിയയുടെ പ്രതിനിധി കിം യോങ് ചോള്‍ വെള്ളിയാഴ്ച ട്രംപിനെ സന്ദര്‍ശിച്ച് ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉന്നതതല ഉച്ചകോടി തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. ഉത്തര കൊറിയ അണ്വായുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുന്നതു വരെ യുഎസ് ഉപരോധം തുടരുമെന്നും സാന്‍ഡേഴ്‌സ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല