സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അമേരിക്കയുടെ പിന്തുണ, യുഎസ് യുദ്ധവിമാനം എഫ് 16 ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാമെന്ന് വാഗ്ദാനം. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനി ലോക്ക്ഹീഡാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിച്ചാല്‍ വിമാനങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യാല്‍ ഒരുക്കമാണെന്ന് വാഗ്ദാനം നല്‍കിയത്.
ഒറ്റ എന്‍ജിനുള്ള 100 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിക്കാന്‍ അമേരിക്കന്‍ കമ്പനിക്കു പുറമെ സ്വീഡല്‍ വിമാനകമ്പനിയായ സാബും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എഫ്16 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് വഴി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ലോക്ക്ഹീഡ് വക്താവ് അറിയിച്ചു.
ടെക്‌സസ്, ഫോര്‍ട്ട്വര്‍ത്ത് എന്നിവിടങ്ങളിലാണ് നിലവില്‍ ലോക്ക്ഹീഡിന് പ്ലാന്റുകള്‍ ഉള്ളത്. ഇത് കലിഫോര്‍ണിയയിലെ ഗ്രീന്‍വില്ലയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഗ്രീന്‍വില്ലയ്ക്ക് പുറത്തേക്ക് നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ വ്യോമ സേനകള്‍ക്ക് പ്രിയപ്പെട്ട യുദ്ധ വിമാനമായ എഫ് 16 ഏറ്റവും വില്‍പ്പനയുള്ള യുഎസ് യുദ്ധ വിമാനങ്ങളില്‍ ഒന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല