
സ്വന്തം ലേഖകൻ: ലോഗിൽ പാസ് തട്ടിപ്പുക്കാരെ സൂക്ഷിക്കാൻ നിർദേശവുമായി ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സർക്കാർ ഉദ്യോഗസ്ഥരെന്ന് വ്യാജേന ആണ് ഇത്തരക്കാർ ഉപഭോക്താക്കളിൽ നിന്നും ലോഗിൽ പാസ് കോഡുകൾ തട്ടിയെടുക്കുന്നത്.
സെെബർ തട്ടിപ്പുക്കാർ വ്യാജ സന്ദേശങ്ങളിലൂടെ ലോഗിൻ പാസുകൾ സ്വന്തമാക്കും. പിന്നീട് തന്ത്രത്തിൽ ഒറ്റത്തവണ പാസ്വേർഡ് (OTP) നമ്പർ പങ്കുവെക്കും. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ ലോഡിന് നമ്പറോ, ഒറ്റത്തവണ പാസ്വേർഡ് കെെമാറരുത് എന്ന് ഇമിഗ്രേഷൻ ആവശ്യപ്പെട്ടു.
അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തത്.ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല