റണ്‍ ബേബി റണ്ണിന് ശേഷം ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലോക്പാലില്‍’ കാവ്യ നായികയാവുന്നു. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
അഴിമതിയ്ക്കെതിരെ ഒരു സാധാരണക്കാരന് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നസെന്റും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്എല്‍ വിമല്‍കുമാര്‍, ഗള്‍ഫ് വ്യവസായികളായ ബാലന് വിജയന്, എം. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഹാപ്പി ആന്റ് റൂബി സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ‘മാടമ്പി’യിലാണ് കാവ്യ അവസാനമായി ലാലിന്റെ നായികയായി വേഷമിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല