1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2015

അലക്‌സ് വര്‍ഗീസ്

ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷവും 61ആം പിറന്നാളാഘോഷവും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ കമ്യൂനിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നു .നാളെ ( ജൂലൈ 1) വൈകിട്ട് 6 ന് ക്രതജ്ഞതാ ദിവ്യ ബലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. റവ. ഫാ. റോജര്‍ ക്ലാര്‍ക്ക്, റവ. ഫാ. നിക്കോളാസ് കേന്‍ എന്നിവര്‍ സഹ കാര്മികരായിരിക്കും

ദിവ്യബലിക്ക് ശേഷം പാരീഷ് ഹാളില്‍ അനുമോദന യോഗവും പോന്നാടയന്നിയിക്കലും ആശംസാപ്രസംഗം മറ്റ് കലാ പരിപാടികളും നടക്കും. അനുമോദന യോഗത്തില്‍ ഷഷ്ടിപൂര്‍ത്തിയാഘോഷത്തില്‍ ലോനപ്പനച്ചനു മാഞ്ചെസ്റ്റര്‍ പ്രദേശത്തെ ആദ്യ മലയാളിയായ ആളുകള്‍ സ്‌നേഹപൂര്‍വ്വം അങ്കിള്‍ എന്ന് വിളിക്കുന്ന ജേക്കബ്‌ചേട്ടന്‍ പൊന്നാടയണിയിച്ചു ആദരിക്കും. ജിനോയ് തോമസ്, ജൊസഫ് കെ.ജെ, ജാന്‍സി പൗലോസ്, ഷിബു, ബെന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ആലപിക്കുന്ന പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് അനുമോദന യോഗം ആരംഭിക്കുന്നത്. ബര്‍ക്കിന്‍ഹെഡ് സീറോ മലബാര്‍ മാസ് സെന്റര്‍ ട്രസ്ടിമാരായ ജോഷി ജൊസഫ്, ഷിബു മാത്യു, ബിനു ഇഞ്ചിപ്പറമ്പില്‍ എന്നിവരാണ് ഷഷ്ടിപൂര്‍ത്തിയാഘോഷങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. ഷ്രൂസ്ബറി രൂപതയിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. ബര്‍ക്കിന്‍ഹെഡ് അപ്പ്ടാന്‍ സെന്റ്.ജൊസഫ് ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. എല്ലാവരെയും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിക്ക് വേണ്ടി സ്വാഗതം ചെയ്ത് കൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം

ST.JOSEPH’ S CHURCH,
UPTON, MORETON ROAD,
CH 49 6 LJ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.