ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ തിങ്ങി നിറഞ്ഞ സദസിനു മുന്നില്‍ വിസ്മയം തീര്‍ത്ത നൃത്തോല്‍സവത്തോടെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. പ്രകൃതിയെ ഈറനണിയിച്ചു നിര്‍ത്തിയ ചാറ്റല്‍ മഴയെ അവഗണിച്ചും എത്തിച്ചേര്‍ന്ന ജനസഞ്ചയം ഹൈന്ദവ ധര്‍മ്മം സനാതനം തന്നെയെന്നു തെളിയിക്കുകയായിരുന്നു. അടുത്ത മാസത്തെ സത്സംഗം സമൂഹ ലളിത സഹസ്രനാമ അര്ച്ചനയോടെ മാര്‍ച്ച് മാസം 21 നു ശനിയാഴ്ച ഇതേ വേദിയില്‍ നടക്കും.
പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ ആരംഭിച്ച പരിപാടിയില്‍, കണ്ണന്‍, സദാനന്ദന്‍, ജയലക്ഷ്മി, രമണി രാജന്‍, സിന്ധു രാജേഷ് എന്നിവര്‍ ആലാപന നിരയില്‍ നിറഞ്ഞപോള്‍ യുര്‍തന്‍ ശിവദാസ് മൃദഗതിലും രാജന്‍ ചിറയന്‍കീഴ് തകിലില്ലും പകമേളം ഒരുക്കി.
ഈസ്റ്റ് ഹാം സ്വദേശി കാവ്യാനായരുടെ ഗണേശസ്തുതിയോടെ നൃത്തസന്ധ്യ ആരംഭിച്ചു. തുടര്‍ന്ന് സൂര്യ നായര്‍, സ്വരൂപ് മേനോന്‍, വിനോദ് നായര്‍, നികിത കൃഷ്ണന്‍ അയ്യര്‍, വിനീത് പിള്ള, കാവ്യാ ബോസ്, നന്ദിത ഷാജി എന്നിവര്‍ ഭഗവാനു മുന്‍പില്‍ നൃത്താഞ്ജലി അവതരിപ്പിച്ചു.
കാളിദാസന്റെ കുമാര സംഭവം എന്നാ കൃതിയിലെ ഒരു ഭാഗം ശ്രീ മധു മുടുഗല്‍ സംഗീത സംവിധാനം ചെയ്തു പദ്മശ്രീ ലീല സാംസണ്‍ നൃത്ത സംവിധാനം നിര്‍വഹിച്ച നൃത്ത ശില്പമാണ് സ്വരൂപ് മേനോന്‍ അരങ്ങില്‍ അവതരിപിച്ചത്. ഭരതനാട്യത്തില്‍ വിസ്മയിപ്പിക്കുന്ന ചാരുതയോടെയാണ് വിനീത് പിള്ള ഈശ്വര സ്തുതിക്കു ചുവടുകള്‍ വെച്ചത്. വിനോദ് നായരും നികിത കൃഷ്ണന്‍ അയ്യരും ചേര്‍ന്ന് അവതരിപിച്ച താണ്ഡവം വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാവുന്നതിലും അപ്പുറമായിരുന്നു. രാത്രി 9.30 ഓടെയാണ് നൃത്തോല്‍സവത്തിനു പരിസമാപ്തിയായത്. തുടര്‍ന്ന് ദീപാരാധനയും മംഗള ആരതിയും നടത്തി. രമണി അയ്യര്‍ പൂജകള്‍ക്ക് നേതൃത്വം നല്കി. അന്നദാനം നുകര്‍ന്ന് ഭക്തര്‍ മടങ്ങുംപോള്‍ രാത്രി 10.30 ആയിരുന്നു.
നൃത്തോസവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഹിന്ദു ഐക്യവേദി നന്ദി അറിയിച്ചു. കൂടാതെ തിരക്കുകള്‍കിടയിലും നൃത്തോത്സവം പ്രക്ഷേപണത്തിനായി പകര്‍ത്തിയ ആനന്ദ് മീഡിയയായിലെ എല്ലാവരോടും ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രത്യേകം നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല