സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ഖബറടക്കത്തില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്ലാം മതപുരോഹിതരും മതനേതാക്കളും. അക്രമികളുടെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ 130ഓളം ഇമാമുമാരും മുസ്ലീം മത നേതാക്കളും വ്യക്തമാക്കി. ഇമാമുമാര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദി ആക്രമണത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഭീകരരുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇമാമുമാര്‍ വ്യക്തമാക്കിയത്.
ഭീകരാക്രമണത്തെ അപലപിച്ച ഇമാമുമാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നതായും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ലണ്ടനില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണം ന്യായീകരിക്കാനാകില്ലെന്ന് ഇമാമുമാര്‍ പ്രതികരിച്ചു. ഇസ്ലാം മത വിശ്വാസികളുടെ ഖബറടക്കത്തിന്റെ ചടങ്ങുകള്‍ അവര്‍ അര്‍ഹിക്കുന്നില്ലെന്നും ഇമാമുമാര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരരുടെ ഖബറടക്ക ചടങ്ങില്‍ മറ്റ് പുരോഹിതര്‍ പങ്കെടുക്കരുതെന്നും ഇമാമുമാര്‍ ആവശ്യപ്പെട്ടു.
ലണ്ടനിലെ അക്രമികളെ കൊലയാളികളെന്നാണ് ഇസ്ലാം മത നേതൃത്വം വിശേഷിപ്പിച്ചത്. ലോകമെങ്ങും ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസമായി കരുതുന്ന റമദാനില്‍ തന്നെ ആക്രമണം നടത്തിയത് നീതികരിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദികള്‍ക്കെതിരായ സംയുക്ത പ്രസ്താവന ബ്രിട്ടീഷ് ഇമാമുമാര്‍ ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏഴു പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയത് പാക്കിസ്ഥാനില്‍ ജനിച്ച ഖുറം ഭട്ടും ലിബിയന്‍ വംശജനായ റാച്ചിഡ് റെഡോനെയും കൂട്ടാളിയും ചേര്‍ന്നാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഭട്ടിന്റെയും റെഡോനെയുടെയും ചിത്രങ്ങളും അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവിടുകയും ചെയ്തു. എന്നാല്‍ അക്രമികളില്‍ മൂന്നാമനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാത്രി പത്തരയ്ക്കായിരുന്നു രാജ്യത്തെ നടുക്കിയ ലണന്‍ ബ്രിഡ്ജിലെ ഭീകരാക്രമണം. പാലത്തിലെ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് വാന്‍ ഓടിച്ചുകയറ്റിയ ഭീകരര്‍ പിന്നീട് ഇറങ്ങിയോടി സമീപമുള്ള ബറോ മാര്‍ക്കറ്റിലെ റസ്റ്റൊറന്‍ന്റുകളില്‍ ഇരച്ചുകയറി കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു. പരുക്കേറ്റ 42 പേരില്‍ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല