സ്വന്തം ലേഖകന്‍: വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ലണ്ടന്‍ പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നു, ഇനി മൂന്നു മാസം സഞ്ചാരികള്‍ക്ക് നിരാശ. അറ്റകുറ്റപണികള്‍ക്കായി അടക്കുന്ന പാലം ഇനി പുതുവത്സരത്തില്‍ പുതുമോടിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഞ്ചാരികള്‍ക്കും ലണ്ടനില്‍ ഷൂട്ടിംഗിനെത്തുന്ന സിനിമക്കാര്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഇടമായിരുന്നു പാലം.
മൂന്നു മാസത്തേക്ക് പാലം അടച്ചിടുന്നത് വിവിധ ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ ചിത്രീകരണെത്തെയും ബാധിക്കും. ഈ മൂന്നു മാസക്കാലം കഴിഞ്ഞ് അറ്റകുറ്റപണികള്‍ എല്ലാം തീര്‍ത്ത് പുതിയ തിളക്കവുമായാകും പുതുവര്‍ഷത്തില്‍ പാലം തുറക്കുക. ദിവസവും 21000 വാഹനങ്ങളും 40000 ആളുകളും ലണ്ടന്‍ ബ്രിഡ്ജിലൂടെ യാത്ര ചെയ്യുന്നുണ്ട്. യാത്ര സുഗമമാക്കുക എന്നതാണ് അധികൃതര്‍ നേരിടുന്ന വെല്ലുവിളി.
122 വര്‍ഷമുള്ള ലണ്ടന്‍ പാലവും ബ്രിഡ്ജും തെംസ് നദിയും ലണ്ടന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. രാജ്യത്തെ ഏത് ആഘോഷത്തിലും തെംസ് നദിയിലൂടെയുള്ള ഘോഷയാത്രയാണ് പ്രധാനം. ഈ സമയത്ത് പാലം രണ്ടായി ഉയര്‍ന്ന് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും വഴിയൊരുക്കി കൊടുക്കും.
അടുത്ത മൂന്നു മാസത്തേയ്ക്ക് ലണ്ടന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ നഷ്ടമാകുമെങ്കിലും പുതുവര്‍ഷത്തില്‍ ലണ്ടന്‍ പാലത്തിന്റെ പുതിയമുഖം കാണാമെന്നാണ് അധികൃതരുടെ ന്യായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല