ലണ്ടന്‍ സിറ്റി വിമാനത്താവളത്തിന്റെ വികസനത്തിനായി ന്യൂഹാം കൗണ്‍സില്‍ മുന്നോട്ടുവെച്ച പദ്ധതി മേയര്‍ തള്ളി. 220 മില്യണ്‍ പൗണ്ടിന്റെ വികസ പദ്ധതിയാണ് മേയര്‍ വേണ്ടാന്നു വെച്ചത്. ഭൂരിപക്ഷം ആളുകളും പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണ് മേയര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. എയര്‍പോര്‍ട്ടില്‍ കൂടുതല്‍ പാര്‍ക്കിംഗ് സ്‌പെയിസ് ഏര്‍പ്പെടുത്തുന്നതിനും കൂടുതല്‍ വലിയ വിമാനങ്ങള്‍ക്കുള്ള ടാക്‌സി സ്‌പെയിസ് ഏര്‍പ്പെടുത്തുന്നതിനുമായിരുന്നു പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്.
നേരത്തെ ഈ പദ്ധതികള്‍ക്ക് കൗണ്‍സില്‍ ഫെബ്രുവരിയില്‍ തന്നെ അനുമതി നല്‍കിയതായിരുന്നു. എന്നാല്‍ മേയറുടെ അന്തിമ അനുമതിയോടെ മാത്രമെ പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നുള്ളു.
വിമാനത്താവളത്തിന് സമീപത്തുള്ള ആളുകള്‍ക്ക് ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി വോയിസ് ബാരിയര്‍, സൗണ്ട് പ്രൂഫ് പാക്കേജസ് എന്നിവ നിര്‍മ്മിച്ചു നല്‍കാനും പദ്ധതിയുണ്ടായിരുന്നു. അതേസമയം മേയറുടെ നടപടി ഏറെ നിരാശയുണ്ടാക്കിയെന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
യുകെ ഇക്കോണമിക്ക് 750 മില്യണ്‍ പൗണ്ട് സംഭാവന ചെയ്യുകയും 1500ല്‍ അധികം ആളുകള്‍ക്ക് ജോലി നല്‍കുകയും ചെയ്യാന്‍ സാധിക്കുന്ന പദ്ധതിയാണ് മേയര്‍ അട്ടിമറിച്ചതെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല