ഫാ.ഇന്നസെന്റ് പുത്തന്‍തറയില്‍
ലണ്ടന്‍:മഹാനഗരത്തിലെ വിശ്വാസി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍ ഈ ശനിയാഴ്ച രാവിലെ എട്ടുമുതല്‍. റവ. ഫാ. സോജി ഓലിക്കലും സംഘവും നേതൃത്വം നല്‍കുന്ന ഈ ശുശ്രൂഷ ലണ്ടന്‍ നഗരത്ത്തിനകത്തും പുറത്തുമുള്ള ആയിരങ്ങള്‍ക്ക് അത്ഭുതങ്ങളും വിടുതലുകളും രോഗശാന്തികളും നല്‍കുമെന്ന് പ്രത്യാശിക്കാം. ബര്‍മിംഗ്ഹാമില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടക്കുന്ന കണ്‍വന്‍ഷന്റെ മാതൃകയിലാണ് ലണ്ടന്‍ കണ്‍വന്‍ഷനും ഒരുക്കിയിരിക്കുന്നത്.
പ്രത്യേക രോഗശാന്തി ശുശ്രൂഷകള്‍, ഹൃദയം തുറക്കുന്ന വചന പ്രഘോഷണങ്ങള്‍, കുമ്പസാരം, കൌണ്‍സല്ലിംഗ് എന്നിവയും കുട്ടികള്‍ക്കായി പ്രായമനുസരിച്ചുള്ള ക്ലാസുകളും ഉണ്ടായിരിക്കും. തുടക്കത്തില്‍ ഒന്നിടവിട്ട മാസങ്ങളില്‍ ആണ് ലണ്ടന്‍ കണ്‍വന്‍ഷന്‍. റോംഫോര്‍ഡിലെ കോര്‍പസ് ക്രിസ്റ്റി കത്തോലിക്കാ ദേവാലയമാണ് ലണ്ടന്‍ കണ്‍വന്‍ഷന്‍ പ്രധാന വേദി. മുതിര്‍ന്നവരുടെ ശുശ്രൂഷകള്‍ ഇവിടെയും കുട്ടികളുടെ ശുശ്രൂഷകള്‍ റോംഫോര്‍ഡിലെ തന്നെ ഗുഡ് ഷെപ്പെറഡ് ആന്ഗ്ലിക്കന്‍ ദേവാലയത്തിലും നടക്കും.
രണ്ടു പള്ളികളുടെയും വിലാസം ചുവടെ:
പ്രധാന വേദി: Corpus Christi Catholic Church, Loweshoe Lane, Collier Row, Romford, Essex RM5 2AP.
കുട്ടികള്‍ക്കായി: Good Shepherd Vicarage 97 Collier Row Lane Romford, RM5 3BA.
മാതാപിതാക്കള്‍ രാവിലെ എട്ടിന് മുന്‍പ് കുട്ടികളെ ഗുഡ് ഷെപ്പെറഡ് ആന്ഗ്ലിക്കന്‍ പള്ളിയില്‍ ആക്കിയതിന്ശേഷം കോര്‍പസ് ക്രിസ്റ്റി കത്തോലിക്കാ പള്ളിയില്‍ എത്തിയാല്‍ മതിയാവും. ഗുഡ് ഷെപ്പെറഡ് ആന്ഗ്ലിക്കന്‍ പള്ളിയില്‍ കുട്ടികളെ ഏല്‍പ്പിക്കുമ്പോള്‍ താഴെകാണുന്ന മാതൃകയിലുള്ള ഒരു ഇന്‍ഫര്‍മേഷന്‍ ഷീറ്റ് പൂരിപ്പിച്ചു നല്‍കണം.
NAME OF THE CHILD:
AGE:
PLACE:
NAME OF PARENT/ GUARDIAN:
RELATIONSHIP WITH CHILD:
CONTACT NUMBERS:
MEDICATION (if any):
ALLERGY (if any):
കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും വെള്ളവും കരുതണം. മുതിര്‍ന്നവര്‍ക്ക് ഉപവാസദിവസം ആയിരിക്കും അന്ന്. എന്നാല്‍, ഏതെങ്കിലും മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഉച്ചഭക്ഷണം കരുതേണ്ടതാണ്.
കണ്‍വന്‍ഷന്‍ വേദിയില്‍ എത്തിച്ചേരാനുള്ള മാര്‍ഗം:
ട്യൂബ്: സെന്‍ട്രല്‍ ലൈനിലുള്ള ഹെയ്നോല്‍റ്റ് (Hainault) സ്ടെഷനില്‍ ഇറങ്ങി റോംഫോറഡ് സ്റെഷനിലെക്കുള്ള റൂട്ട് ബസ് നമ്പര്‍ 247 ല്‍ കയറുക. (From Hainault Station (Central Line) take the Route Bus 247 from Stop: T towards Romford Station. Alight at White Hart Lane (Stop: WE) then walk to the Corpus Christi Church.)
ട്രെയിന്‍: Get down at Romford (National Rail) station; from the main entrance turn right; from the Bus Stop take route bus 247,365 or 175 towards Collier Row and get down at Hulse Avenue Stop; turn left to Hulse Avenue, at the end of the road you will find the church.
കോര്‍പസ് ക്രിസ്റ്റി കത്തോലിക്കാ പള്ളിയില്‍ പാര്‍ക്കിംഗ് സൌകര്യം ഉണ്ട്. പള്ളിയുടെ പിന്നിലുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ ആണ് പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് തടസമുണ്ടാകാത്ത വിധം ശ്രദ്ധയോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കണ്‍വന്‍ഷന്‍ വിജയത്തിനായി റവ. ഫാ. ഇന്നസന്‍റ് പുത്തന്‍തറയില്‍ വി സിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല