ലണ്ടന്‍: ലണ്ടന്‍ നഗരം മറ്റന്നാള്‍ അഭിഷേകാഗ്നിയാല്‍ ജ്വലിക്കും. യേശുവിന്റെ നാമത്തില്‍ അദ്ഭുതങ്ങളും അടയാളങ്ങളും മറ്റന്നാള്‍ ലണ്ടന്‍ ദര്‍ശിക്കും.
നോട്ടിങ്ങ്ഹാമില്‍ പെയ്തിറങ്ങിയ അദ്ഭുതപെരുമഴ മറ്റന്നാള്‍ ലണ്ടനില്‍ പെയ്തിറങ്ങുമ്പോള്‍ വിശ്വാസാഗ്നിയാല്‍ പ്രശോഭിക്കുന്ന സമൂഹത്തിന് വചന ശുശ്രൂഷകള്‍ നയിക്കുന്നത് ഫാ. മാത്യു നായ്ക്കനാംപറമ്പിലും ഫാ. സജി ഓലിക്കലുമാണ്.
പുത്തന്‍വേദിയില്‍ നടക്കപ്പെടുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്റെ ആത്മീയ ഒരുക്കങ്ങള്‍ ഫാ. ഇന്നസെന്റ് പുത്തന്‍പുരയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
രണ്ടായിരത്തിലേറെ മുതിര്‍ന്നവര്‍ക്കും ആയിരത്തിലേറെ കുട്ടികള്‍ക്കും ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന വര്‍ഷിപ്പ് ഹാള്‍ പൂര്‍ണ്ണമായും എയര്‍കണ്ടീഷനിങ്ങ് ചെയ്തതാണ്.
രാവിലെ കൃത്യം എട്ട് മണിക്ക് തന്നെ ശുശ്രൂഷകള്‍ ആരംഭിക്കുന്നതാണ്. വാര്‍ഷിപ്പ് ഹാളിന്റെ സമീപത്തുള്ള ട്യൂബ് സ്റ്റേഷന്‍ ഡിസ്‌ക്രിട് ലൈനിലെ അപ്‌നിയാണ്.
കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയുടെ വിലാസം,
640 RIPPLE ROAD
BARKING
IG11 OSR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല