ലണ്ടനിലും സമീപ പ്രദേശത്തും അധിവസിക്കുന്ന വിശ്വാസികള്‍ കാത്തിരുന്ന സുദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകനായ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കനാംപറമ്പിലും, യുകെ സെഹിയോന്‍ ടീമിനെ നയിക്കുന്ന ഫാ. സോജി ഓലിക്കലും സംയുക്തമായി നയിക്കുന്ന ലണ്ടന്‍ കണ്വെന്ഷന് നാളെ രാവിലെ എട്ടിന് ആരംഭിക്കും.
കഴിഞ്ഞയാഴ്ച ഇരുവരും ചേര്‍ന്ന് നടത്തിയ കണ്‍വെന്‍ഷനില്‍ പ്രകടമാ രോഗസൗഖ്യങ്ങള്ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു. അതില്‍ എടുത്തു പറയേണ്ടത് ജന്മനാ ഇടതു കേള്‍വി ശക്തിയില്ലായിരുന്ന ആഫ്രോ- കരീബിന് യുവതിക്ക് കേള്‍വി ശക്തി ലഭിച്ചതാണ്.
ബാര്കിങ്ങിലെ വര്‍ഷിപ്പ് ഹാളിലാണ് നാളത്തെ ലണ്ടന്‍ കണ്വെന്ഷന്. മൂവായിരം ആളുകളെ ഉള്‍ക്കൊള്ളുന്നതാണ് വര്‍ഷിപ്പ് ഹാള്‍. പ്രധാന ഹാളില്‍ രണ്ടായിരം മുതിര്‍ന്നവര്‍ക്കും, മറ്റ് രണ്ടു ഹാളുകളില്‍ കുട്ടികളുടെയും യുവതീയുവാക്കളുടെയും ശുശ്രൂഷകള്‍ നടക്കും.
ഫാ. ഇന്നസെന്റ് പുത്തന്‍പുരയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനു വേണ്ടതായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. ഡിസ്ക്രിട് ലൈനിലെ അപ്പിനായാണ് റ്റേവും അടുത്ത ട്യൂബ് സ്റ്റേഷന്.
വിലാസം,
RIPPLE ROAD
BARKING
IG11 OSR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല