1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2012

സക്കറിയ പുത്തന്‍കളം

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരിയില്‍ യൂറോപ്പിനായി പരിശുദ്ധാത്മാവ് ഉയര്‍ത്തുന്ന ആത്മീയ വിരുന്ന് ഏപ്രില്‍ മുതല്‍ ആരംഭിക്കുന്നു. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ യുകെ സെഹിയോന്‍ മിനിസ്ട്രി ഒരുക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒന്നിടവിട്ട മാസങ്ങളിലാണ് നടത്തപ്പെടുന്നത്.

നൂറില്‍ താഴെ വിശ്വാസികളാല്‍ തുടക്കമിട്ട ബര്‍മിംഗ്ഹാമിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനീലൂടെ യുകെയിലും യൂറോപ്പിലും ആത്മീയ സ്പന്ദനത്തിന് തിരി തെളിയിച്ച ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന ലണ്ടന്‍ കണ്‍വെന്‍ഷനീലൂടെ കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പ്രാര്‍ത്ഥനയിലും വചനത്തിലും വിശുദ്ധിയിലും ആഴപ്പെടുവാനും ആന്തരിക സൌഖ്യങ്ങളിലൂടെ ദൈവിക സ്നേഹത്തില്‍ പുതുതലമുറയെ വളര്‍ത്തുവാനും നിരവധി ബന്ധനങ്ങളില്‍ നിന്നും വ്യക്തികളെയും കുടുംബങ്ങളെയും വിടുതല്‍ ശ്രുശ്രൂഷകളിലൂടെ മോചിതരാക്കുവാനും ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനീലൂടെ സാധിക്കുന്നത് നിരവധി വ്യക്തികള്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രഥമ ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 21 ന് ക്രോപ്പസ് ക്രിസ്റ്റി ചര്‍ച്ചില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ നടക്കും തുടര്‍ന്ന് ഒന്നിടവിട്ട മൂന്നാം ശനിയാഴ്ച്ചകളില്‍ ലണ്ടന്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതാണെന്ന് ഫാ.ഇന്നസെന്റ് അറിയിച്ചു. ഏകദിന കണ്‍വെന്‍ഷനില്‍ കുമ്പസാരം, സാക്ഷ്യ ശ്രുശ്രൂഷ, വിടുതല്‍ ശ്രുശ്രൂഷ, ആത്മീയ പങ്കുവെക്കല്‍, പ്രായമനുസരിച്ച് കുട്ടികളുടെ ധ്യാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി – 07877290779
വിലാസം: CORPUS CHRISTI CHURCH, LOWESHOE LANE, ROMFORD RM52AP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.