സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ ഷര്‍ലി റൊഡ്രിഗസ് ലണ്ടന്‍ നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍. ലണ്ടനെ കൂടുതല്‍ നിര്‍മലവും ഹരിതാഭവുമായ നഗരമാക്കി മാറ്റുന്ന ചുമതലയാണു ഷര്‍ലിക്കുള്ളതെന്ന് അവരെ നിയമിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ മേയര്‍ സാദിക്ക് ഖാന്‍ വ്യക്തമാക്കി. അന്തരീക്ഷമലിനീകരണം കഴിയുന്നത്ര ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് ഡെപ്യൂട്ടി മേയര്‍ നേതൃത്വം നല്‍കും.
നേരത്തേ ഇന്ദോര്‍ സ്വദേശിയായ രാജേഷ് അഗര്‍വാളും ലണ്ടന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ വംശജകൂടി ലണ്ടന്‍ നഗരത്തിന്റെ ഭരണത്തിന് ചുക്കാന്‍ പിടിക്കാനെത്തുന്നത്. ഈ പദവിയിലത്തെുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണിവര്‍.
പരിസ്ഥിതി, ഊര്‍ജ മേഖലകളിലാണ് ഷിര്‍ലി റോഡ്രിഹസ് ഡപ്യൂട്ടി മേയറെന്ന നിലയില്‍ പ്രവര്‍ത്തിക്കുക. ഷര്‍ലി റൊഡ്രിഗസിന്റെ പ്രവൃത്തി പരിചയവും അറിവും ലണ്ടനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാന്‍ സഹായിക്കുമെന്ന് സാദിഖ് ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എനര്‍ജി ലണ്ടനേര്‍സ് എന്ന കമ്പനി സ്ഥാപിച്ച് ലണ്ടന്‍ നഗരത്തെ വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജ രൂപങ്ങളിലേക്കും മലിനീകരണ തോത് കുറക്കുന്നതിലേക്കും മാറ്റാനാണ് ഖാനും ഷിര്‍ലി റോഡ്രിഗസും പദ്ധതിയിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല