ജോസ് മാത്യു
ലണ്ടന്‍: ലോകരക്ഷകനായ യേശുവിന്റെ പീഢാനുഭവത്തിന്റെ നാളുകളെ ലോകം അനുസ്മരിക്കുന്ന ഹാശാ ആഴ്ചയിലെ തിങ്കളാഴ്ച. മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഗല്‍ഭ സുവിശേഷ പ്രാസംഗികനും ശാലോം ടിവിയിലെ മുഖ്യ പ്രഭാഷകനുമായ വന്ദ്യ പാറേക്കര പൗലോസ് കോര്‍ എപ്പിസ്‌കോപ്പ അച്ചന്‍ നയിക്കുന്ന ധ്യാനം ലണ്ടനില്‍ ഡാഗെന്‍ഹോമിലുള്ള സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ വച്ച് ഏപ്രില്‍ രണ്ട് തിങ്കളാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെ നടത്തപ്പെടുന്നു.
എല്ലാ വിശ്വാസികളെയും ഈ സുവിശേഷ ധ്യാനയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി രാജു ചെറുവിള്ളില്‍(ഫോണ്‍ 07946557954), തോമസ് മാത്യു(ഫോണ്‍ 07738763579) എന്നിവര്‍ അറിയിച്ചു. പള്ളിയുടെ വിലാസം – സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, 52 ഗോരെസ്ബ്രൂക്ക് റോഡ്, ഡേഗന്‍ ഹോം, ആര്‍എം9 6യുആര്‍ , ലണ്ടന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല