സിറിയയിലേക്ക് പോയ പെണ്‍കുട്ടികള്‍ ഇസ്താംപൂള്‍ ബസ് സ്റ്റേഷനില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഫെബ്രുവരി 17നാണ് പെണ്‍കുട്ടികള്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍നിന്നും ടര്‍ക്കിയിലേക്ക് യാത്ര തിരിച്ചത്. അന്നേ ദിവസം തന്നെ ഭയറാംപേസ ബസ് സ്റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് യുകെയില്‍നിന്ന് പോയ പെണ്‍കുട്ടികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ടര്‍ക്കിയുടെ അതിര്‍ത്തിയില്‍ എത്തിയ മൂന്ന് സ്‌കൂള്‍ പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കണ്ട് മുട്ടിയെന്നും തീവ്രവാദികല്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ട് പോയെന്നുമാണ് സ്‌കോട്ട്‌ലാന്‍ഡ് വിശ്വസിക്കുന്നത്. ഇതിന് ആധികാരികമായ തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും അധികൃതര്‍ അങ്ങനെയാണ് വിശദീകരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി എത്തുന്ന ആളുകള്‍ സുരക്ഷിത മാര്‍ഗമായി കാണുന്ന ഒരു ഇടത്താവളമായി മാറിയിട്ടുണ്ട് ഇപ്പോല്‍ ടര്‍ക്കി.
ബസ് സ്‌റ്റേഷനില്‍ രണ്ട് ബസ് കമ്പനികള്‍ക്ക് മുന്‍പില്‍ കാത്ത്‌നിന്ന ശേഷം സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉര്‍ഫയിലേക്കുള്ള ബസിലാണ് പെണ്‍കുട്ടികള്‍ കയറി പോയതെന്ന് ശ്രോതസ്സുകളെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെനിന്നും മനുഷ്യക്കടത്ത് നടത്തുന്ന ആളുകള്‍ പെണ്‍കുട്ടികളെ അതിര്‍ത്തി കടത്തി വിട്ടെന്നും ബിബിസി റിപ്പോര്‍ട്ട് പറയുന്നു. ബിബിസി റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ യൂറോപ്പിന്റെ ഭാഗമായ ഇസ്താംപൂളിലെ ബസ് സ്റ്റേഷനില്‍ 18 മണിക്കൂറോളം പെണ്‍കുട്ടികള്‍ തങ്ങിയിട്ടുണ്ട്.
മൂന്ന് പെണ്‍കുട്ടികളെ കാറില്‍ അതിര്‍ത്തിയില്‍ എത്തിച്ചെന്നും അവിടെ നിന്നും ഐഎസ് പ്രവര്‍ത്തകര്‍ അവരെ കൊണ്ടു പോയെന്നും മനുഷ്യക്കടത്തുകാരനായ ഒരാള്‍ ബിബിസി ന്യൂസിനോട് പറഞ്ഞു. ബസിലാണ് അതിര്‍ത്തിയിലെത്തിയതെന്ന തിയറി തെറ്റാണെന്ന് തെളിയിക്കുന്ന വാദഗതിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല