1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2024

സ്വന്തം ലേഖകൻ: മാർച്ച് 19 ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമത്തിൽ പങ്കെടുത്ത 43 ഖാലിസ്ഥാൻ അനുകൂലികളെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇവർ ജൂലൈ 2 ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിക്കാൻ ലക്ഷ്യം വച്ചതായും എൻ ഐ എ തിരിച്ചറിഞ്ഞിട്ടുണ്ട്.എൻഐഎ പറയുന്നതനുസരിച്ച്, ഒട്ടാവയിലെയും ലണ്ടനിലെയും ഇന്ത്യൻ ഹൈക്കമ്മീഷനുകൾക്ക് നേരെയും യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, സാൻ ഫ്രാൻസിസ്കോയിലെയും ആക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് സംശയിക്കപ്പെടുന്നു.

വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ എൻ ഐ എ നിരീക്ഷിച്ചു വരികയാണ്. വിദേശത്തുള്ള ഇന്ത്യൻ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാനുള്ള ഏജൻസിയുടെ ശ്രമങ്ങളുടെ ഭാഗമായി 50-ലധികം റെയ്ഡുകൾക്കും തിരച്ചിലുകളും ഇതിനോടകം നടത്തിക്കഴിഞ്ഞു.

ക്രിമിനൽ അതിക്രമം, നശീകരണം, പൊതുമുതൽ നശിപ്പിക്കൽ, ഇന്ത്യൻ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമങ്ങൾ, തീപിടുത്തത്തിലൂടെ കോൺസുലേറ്റ് കെട്ടിടത്തിന് കേടുപാടുകൾ വരുത്തൽ എന്നിവയാണ് പ്രധാന കുറ്റകൃത്യങ്ങളായി എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്. ക്രൗഡ് സോഴ്‌സിംഗ് ഉൾപ്പെടെയുള്ള അന്വേഷണത്തിലൂടെയാണ് ഏജൻസി 43 പ്രതികളെ തിരിച്ചറിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ എൻഐഎ ഈ കേസുകളിൽ അന്വേഷണം ശക്തമാക്കിയിരുന്നു.

സമാനമായ കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുമ്പോൾ 2022-ലെ 490 പേരെ അപേക്ഷിച്ച് എൻഐഎ ഈ വർഷം 625 പേരെ അറസ്റ്റ് ചെയ്തതതായാണ് ഔദ്യോഗിക കണക്കുകൾ.അതായത് തീവ്രവാദ സ്വഭാവമുള്ള കുറ്റങ്ങളിൽ ഏകദേശം 28 ശതമാനം വർദ്ധനവ്. 625 പേരിൽ 65 പേർ ഐസിസ് കേസുകളിലും 114 പേർ ജിഹാദി തീവ്രവാദ കേസുകളിലും 45 പേർ മനുഷ്യക്കടത്ത് കേസുകളിലും 28 പേർ തീവ്രവാദ, സംഘടിത ക്രിമിനൽ പ്രവർത്തനങ്ങൾക്കും 76 പേർ ഇടതുപക്ഷ തീവ്രവാദ (എൽഡബ്ല്യുഇ) കേസുകളിലുമാണ് അറസ്റ്റിലായിട്ടുള്ളതെന്ന് എൻ ഐ എ വൃത്തങ്ങൾ വ്യക്തമാക്കി.

2023-ൽ എൻഐഎ മൊത്തം 68 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒന്നിലധികം സംസ്ഥാനങ്ങളിലായി 18 ജിഹാദി ഭീകരാക്രമണ കേസുകൾ, ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് കേസുകൾ, എൽഡബ്ല്യുഇയുടെ 12 കേസുകൾ, പഞ്ചാബിൽ ഭീകരരും സംഘടിത ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഏഴ് കേസുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഞ്ച് കേസുകൾ, വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുമായി (എഫ്ഐസിഎൻ) ബന്ധപ്പെട്ട രണ്ട് കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2023-ൽ ഒളിവിലുള്ള 47 പേരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ എൻഐഎയ്ക്ക് കഴിഞ്ഞു, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. 2018 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ 324 കേസുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. 2022ൽ എൻഐഎ 10.53 കോടി രൂപ വിലമതിക്കുന്ന 37 സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നതായും എൻ ഐ എയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.