ലണ്ടന്‍ ഹിന്ദു ഐക്യവേദി: വിവേകാനന്ദജയന്തിയും, സംഗീതാര്‍ച്ചനയും ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടത്തിരിപ്പാട് പങ്കെടുക്കുന്നു. ഭാരതത്തിന്റെ പുണ്യസംസ്‌കാരത്തിനെ ഗംഗാനദിക്ക് എത്രത്തോളംതന്നെ പ്രാധ്യാനമുണ്ടോ അത്രത്തോളം തന്നെ പ്രാധ്യാനംകല്പിച്ചു നല്‍കിയ നദിയാണ് ഭാരതപ്പുഴ.ആ നദിയും നമ്മുടെ കേരളസംസ്‌കാരത്തിനും ഹൈന്ദവ പാരമ്പര്യത്തിനും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.ധാരാളം വേദപഠനശാലകള്‍ക്കും യജ്ഞങ്ങള്‍ക്കും ബ്രാഹ്മണ ഗൃഹങ്ങളെ കൊണ്ടും ഭാരതപ്പുഴയുടെ കൈവഴികള്‍ സമ്പന്നമായി തീര്‍ന്നിട്ടുമുണ്ട്. അങ്ങനെ ഭാരതപുഴയുടെ കൈവഴിയില്‍ പിറവിയെടുത്ത സൂര്യകാലടിമന നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വളരെ അധികം പ്രാധാന്യത്തോടെ ഹൈന്ദവാചാര രഹസ്യങ്ങളുടെ ഒരു കലവറയായി നിലകൊള്ളുകയാണ്. ഹൈന്ദവ സംസ്‌ക്കാരത്തിന്റെ പാരമ്പര്യത്തിനും അതിന്റെ വളര്‍ച്ചക്കും ഒരു പുതുസംസ്‌കാരത്തെ നല്‍കിയതും അതിനോടൊപ്പം താന്ത്രിക വിദ്യയുടെയും,ക്ഷേത്രാചാരങ്ങളുടെയും,ഭക്തിയുടെയും,ആത്മീയതയുടെയും,മാന്ത്രികതയുടെയും പുതിയ പാഠങ്ങളാണ് സൂര്യകാലടി മനയും അവിടുത്തെ ആചാര്യന്മാരും ഹൈന്ദവ സംസ്‌ക്കാരത്തിന് തുറന്നു നല്‍കിയത്.
സൂര്യകാലടി മനയുടെ ചരിത്രം അന്വേഷിക്കുകയാണെങ്കില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയുടെ ഏടുകളില്‍ നിന്നും നമ്മുക്ക് ലഭിക്കുന്നതാണ്.പരശുരാമന്റെ കേരള സൃഷ്ടിയുടെ കാലം മുതല്‍ക്കേ എന്നു പറയുന്നതാകും ഔചിത്യം.അത്രയധികം പ്രാചീനതകള്‍ അര്‍ഹിക്കുന്നതും ചരിത്രത്തിന്റെ മാത്രം അല്ല നമ്മുടെ ഹൈന്ദവ സംസ്‌കാരത്തിന്റെ തന്നെ പാരമ്പര്യത്തിനു ഒഴിച്ചുകൂടാന്‍ കഴിയാത്ത താന്ത്രിക മാന്ത്രിക കര്‍മ്മങ്ങള്‍ക്കും തനതായ സംഭാവനകള്‍ നല്‍കിയതെന്ന ശ്രേഷ്ഠതയും സൂര്യകാലടി മനയ്ക്കുതന്നെ സ്വന്തമെന്ന് കരുതാം.ഹൈന്ദവ താന്ത്രിക കര്‍മ്മങ്ങളും അതോടൊപ്പം തന്നെ മാന്ത്രിക കര്‍മ്മങ്ങളും ഒരു പോലെ കൊണ്ട് പോകുവാന്‍ കഴിയുന്നു എന്നൊരു പ്രത്യേകതയും ഈ മനക്കുണ്ട്.
കാലാതീതമായ മാറ്റങ്ങള്‍ കൊണ്ട് നാവാമുകുന്ദന്റെ മണ്ണില്‍ നിന്നും തെക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ കോട്ടയത്തേക്ക് മാറ്റപ്പെട്ടു. ഇവയെല്ലാം തന്നെ വ്യക്തമാക്കുന്ന രേഖകള്‍ ഇന്നും കേരളചരിത്രത്തിന്റെ ഏടുകളില്‍ തെളിഞ്ഞു കാണുക തന്നെ ചെയ്യുന്നു
സൂര്യകാലടി മനയും അതിലെ ഓരോ അംഗങ്ങളെയും വിഘ്‌നേശ്വര പ്രസാദത്തില്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം.ഭഗവാന്റെ തുണ എപ്പോഴും മനക്കും കുടുംബത്തിനും കാവലായി തന്നെയുണ്ട്. ഇത്രയധികം പാരമ്പര്യം അവകാശപ്പെടുന്ന ആ മനയിലെ താന്ത്രിക ആചാര്യനായ ബ്രഹ്മ ശ്രീ സൂര്യന്‍ സുബ്രമണ്യഭട്ടതിരിപാടിന്റെ സാന്നിധ്യം ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ജനുവരി 28 തീയതി നടക്കുന്ന സദ്‌സംഗത്തില്‍ എത്തുന്നതിലൂടെ ഈ മണ്ണിനെയും പവിത്രമാക്കി തീര്‍ക്കുകയാണ്.
സൂര്യന്‍ സൂര്യന്‍ ഭട്ടതിരിപാടിന്റെ മൂത്ത പുത്രനായ സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടത്തിരിപ്പാട് ആണ് ഇപ്പോള്‍ സൂര്യകാലടി മനയുടെ താന്ത്രിക സ്ഥാനം വഹിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യ0 ലണ്ടന്‍ ഹിന്ദു ഐക്യവേദി യുടെ ഈ മാസത്തെ സത്‌സംഗത്തിന്റെ പ്രത്യേകതയാണ്.
1972ല്‍ ഉപനയനത്തിനു ശേഷം തുടര്‍ച്ചയായി മൂന്നുവര്‍ഷം ബ്രഹ്മചാര്യത്തോടെ വേദാധ്യയനം ചെയ്തു.അതിനു ശേഷം അച്ഛനില്‍ നിന്നും ആദ്യദീക്ഷ സ്വീകരിച്ചു.മനയുടെ പാരമ്പര്യം അനുസരിച്ചു മൂത്ത പുത്രനാണ് താന്ത്രിക,മാന്ത്രികവിദ്യകളുടെ.നേതൃസ്ഥാനം ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല