1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2015

എ. പി. രാധാകൃഷ്ണന്‍

യു കെ യിലെ ഹൈന്ദവ ജനതയുടെ ആവേശമായി മാറിയ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണമാസാചരണം രാമകഥകളുടെ സാഗരം തീര്‍ത്ത് ഒത്തുകൂടിയ ഭക്തര്‍ക്ക് അവിസ്മരണീയമായ അനുഭവം പകര്‍ന്നു നല്‍കി. ഇന്നലെ ക്രോയ്‌ടോന്‍ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ലേക്ക് എത്തിച്ചേര്‍ന്ന നൂറുകണക്കിന് സുമനസുകള്‍ അത്യുത്സാഹത്തോടെ ആദ്യാവസാനം പരിപാടികളില്‍ പങ്കാളികളായി. അടുത്ത മാസം 29 നു സൗജന്യ ഓണസദ്യയും ഗുരുദേവ ജയന്തി പ്രമാണിച്ച് ദൈവദശകതേ അധികരിച്ച് പ്രത്യേക പരിപാടിയും നടത്തും.

ഇന്നലെ വൈകീട്ട് 5.30 ഓടെ സുധീഷ് സദാനന്ദന്‍ എന്ന അനുഗ്രഹീതഗായകന്റെ ഭക്തി ഗാന സുധയോടെ സത്സംഗം ശുഭാരംഭം കുറിച്ചു. അനശ്വരനായ സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമി ഈണം നല്‍കി ഭക്തഹനുമാന്‍ എന്ന മലയാള ചലച്ചിത്രത്തിലെ ‘രാമ രാമ രാമ’ എന്നു തുടങ്ങുന്ന ഗാനം ശ്രീ സുധീഷിന്റെ ആലപനമികവ് കൊണ്ട് പ്രത്യേകം ശ്രദ്ധേയമായി.പിന്നീട് നടന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജന നടന്നു. ഈ മാസം മുതല്‍ തുടങ്ങിയ ‘സദ് കഥാമൃതം’ എന്ന കുട്ടികല്കുള്ള പരിപാടിയില്‍ ആദ്യത്തെ കഥ ഡോ.മിനി അവതരിപ്പിച്ചു. സേതുബന്ധന സമയത്ത് സഹായിയായി വര്‍ത്തിച്ച അണാരകണ്ണന്റെ കഥ അതിമനോഹരമായി ഡോ.മിനി കുട്ടികള്‍ക്കായി വിവരിച്ചു. തന്നാല്‍ ആവുന്ന വിധം വീട്ടിലും കുട്ടികള്‍ സഹായതല്പരരാകണമെന്നു കൂടി ശ്രീമതി മിനി ഓര്‍മിപ്പിച്ചു. ‘സദ് കഥാമൃതം’ അവതരിപ്പിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുമായി ബന്ധപെടാവുന്നതാണ്. രാമായണത്തിലെ സുന്ദരകാണ്ഡം ശ്രുതി ശുദ്ധമായി ചൊല്ലികൊണ്ട് ഡോ.മിനി മലയാള ഭാഷയുടെ സര്‍ഗ്ഗസൌന്ദര്യം എല്ലാവര്‍ക്കും പകര്‍ന്നു നല്‍ക്കി.

അതിനുശേഷം ഭക്തര്‍ ആകാംഷയോടെ കാത്തിരുന്ന ‘വിച്ചിന്നാഭിഷേകം’ എന്ന ഹ്രസ്വമായ നാടകം കുട്ടികള്‍ അവതരിപ്പിച്ചു. ശ്രീരാമന്റെ പട്ടാഭിഷേക ആലോചന മുതല്‍ വനവാസത്തിനു പോകാന്‍ തുടങ്ങുന്നത് വരെയുള്ള ഭാഗം പുതിയ തലമുറയിലെ നവ കുസുമങ്ങള്‍ ചാരുതയോടെ തന്നെ അരങ്ങില്‍ അവതരിപ്പിച്ചു. അശ്വിന്‍, ഋഷി, സിദ്ധാര്‍ത്, അപര്‍ണ, ദേവിക, ആശ്രിക, ഗൌരി, അമൃത, ഗൌരി പ്രേംശങ്കര്‍, അദ്വൈത്, നന്ദന എന്നീ കുട്ടികളാണ് നാടകത്തില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്കിയത്. ദശരഥമഹാരാജാവായി വേഷം ഇട്ട സിദ്ധാര്‍ത് കൈകേയിയായി വന്ന അപര്‍ണ മന്ദരയായി വന്ന ആശ്രിക എന്നീ കുട്ടികള്‍ സദസിനെ പോലും വിസ്മയിപ്പിക്കുന്ന അഭിനയമായിരുന്നു കാഴ്ചവെച്ചത്. ഇത്തരം പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് വഴി അവര്‍ക്ക് ആത്മവിശ്വാസവും അറിവും വര്‍ദ്ധിക്കുമെന്നും ഇനിയും ഇത്തരം പരിപാടികള്‍ വിഭാവനം ചെയണം എന്നും പങ്കെടുത്ത ബഹുഭൂരിപക്ഷം ഭക്തരും അഭിപ്രായപെട്ടു. ദീപാരാധനയും മംഗള ആരതിയും നടത്തി രമണ അയര്‍ രാമായണ മാസാചരണം പരിപൂര്‍ണമാക്കി. എല്ലാമാസത്തെയും പോലെ അന്നദാനത്തിന്റെ പുണ്യവും നുകര്‍ന്ന് ഭക്തര്‍ ക്രിതഞ്ഞതയോടെ മടങ്ങുപോള്‍ സമയം രാത്രി 9.30 ആയിരുന്നു. ഇനി അടുത്ത സത്സഗതിനായുള്ള കാത്തിരിപ്പ്!!!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.