1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2015

ടി. ഹരിദാസ്

ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഹിന്ദുമത പരിഷത്തിനെ കുറിച്ച് ഒരു വിശദീകരികണം ആവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു വാര്‍ത്ത കുറിപ്പ് ഇറക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയേ ഒരു മഹാ പ്രസ്ഥനമാക്കി വളര്‍ത്താന്‍ സഹായിച്ച എല്ലാ സുമനസുകളോടും ആദ്യമേ നന്ദി അറിയിച്ചു കൊള്ളുന്നു.

ജാതീയമായും സാമുദായികമായും രാഷ്ട്രീയമായും ഉള്ള വേര്‍ത്തിരിവില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു നിന്ന് കൊണ്ട് കേരളീയ മാതൃകയിലുള്ള ഒരു ഗുരുവായൂരപ്പന്‍ ക്ഷേത്രം നിര്‍മിക്കുക എന്ന സങ്കല്‍പം എത്രയും വേഗം നടപ്പിലാക്കുക എന്നുള്ളതാണ് എല്ലാ കാലത്തും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നയം. അതിനുമുന്നോടിയായി എല്ലാ ഹിന്ദു സമാജങ്ങളെയും സാമൂദായിക സംഘടനകളെയും ഒന്നിച്ചു ഒരു കുടകീഴില്‍ ആക്കി ഒരു പരിഷത്ത് നടത്തണം എന്ന ആലോചനയാണ് ഒന്നാമത് ഹിന്ദുമത പരിഷത്ത് എന്ന ആശയം. യു കെ യിലെ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളും വളരെ താല്പര്യംപൂര്‍വ്വം തന്നെ ഈ ആശയത്തെ ആശ്ലേഷിച്ചിരിക്കുകയാണ്. യു കെ യില്‍ പല പ്രകാരത്തിലുള്ള ക്ഷേത്രങ്ങള്‍ ഉള്ളപ്പോള്‍ മലയാളിക്ക് മാത്രമായി ക്ഷേത്രം വേണോ? അതുകൊണ്ട് മാത്രമേ ഭക്തി വരുള്ളൂ എന്നുണ്ടോ?

എന്നിങ്ങന്നെ അനേകം ചോദ്യങ്ങള്‍ എല്ലാവരിലും ഉണ്ടാകാം അതിനുള്ള ഉത്തരവും ‘നമ്പൂതിരി മുതല്‍ നായാടി വരെ’ എന്ന് പറയുന്ന പോലെ എല്ലാ ഹൈന്ദവരും ഒന്നിച്ചു നില്‍കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അറിവ് പകരാനാണ് ഈ പരിഷത്ത്.

മലയാളികള്‍ക്ക് സുപരിചിതനായ ഡോ.എന്‍. ഗോപാലകൃഷ്ണന്‍ ക്ഷേത്രത്തിന്റെയും ആചാര അനുഷ്ടാനങ്ങളുടെയും ശാസ്ത്രീയ വിശകലനം നടത്തുമ്പോള്‍ ശ്രീമതി ശശികല ടീച്ചര്‍ ക്ഷേത്രം എന്ന സങ്കല്പ്പവും അതിന്റെ ആവശ്യകതയെകുറിച്ചും വിശദീകരിക്കും. കൂടാതെ സംശയ നിവാരണവും ഉള്‌പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ യു കെ യിലെ പ്രഗല്‍ഭരും ഭക്തി, ക്ഷേത്ര വിജ്ഞാനം, നിത്യ ജീവിതത്തില്‍ ആധ്യാത്മികതകുള്ള പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങളും പരിഷത്തില്‍ പരാമര്‍ശികപെടും. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഉള്ള മത്സരഇനങ്ങളും ശാസ്ത്രിയ നൃത്ത, സംഗീത പരിപാടികളും ഭക്തി ഗാനമേളയും കഥകളിയും ഉള്‍പടെ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിഷത്ത് യു കെ യിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പുതിയ അനുഭവം ആയിരിക്കും. രാവിലെ പത്തു മണി മുതല്‍ രാത്രി പത്തു മണിവരെ ഏകദേശം 12 മണികൂര്‍ സമയം നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന എല്ലാവര്ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് യു കെ യില്‍ തന്നെ ആദ്യമായിരിക്കാം. അര്‍ത്ഥലാഭം ലക്ഷ്യമാക്കി കൊണ്ട് പല പ്രകാരത്തിലുള്ള പരിപാടികള്‍ യു കെ യില്‍ നടക്കുമ്പോള്‍ പരിഷത്ത് നടത്തുന്നത് തികച്ചും സൗജന്യമായിട്ടാണ്.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയേ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കഴിഞ്ഞ കുറച്ചു നാളുകളായി പല കോണുകളില്‍ നിന്നും പ്രചരിച്ചു വരുന്ന പ്രതികൂലമായ വാര്‍ത്തകള്‍ ഞങ്ങള്‍ കാര്യമായി എടുക്കുന്നില്ല, കാരണം ലണ്ടന്‍ ഹിന്ദു ഐക്യവേദിയേ എല്ലാ വിധത്തിലും ബന്ധപെട്ടു ആശയദൂരികരണം നടത്താമെന്നിരിക്കെ മാറ്റു മാര്‍ഗങ്ങളില്‍ കൂടി വിമര്ശികുന്നത് കഥയറിയാതെ ആട്ടം കാണുക എന്നുള്ള കേവലമായ പ്രഹേളിക മാത്രമാണ്. ലണ്ടന്‍ ഹിന്ദു ഐക്യവേദി എല്ലാ മാസവും നടത്തുന്ന സത്സഗത്തില്‍ ഒരു പ്രാവശ്യം പോലും പങ്കെടുത്തു അവിടെ നടക്കുന്നത് എന്താണ് എന്ന് പോലും അറിയാതെയാണ് പലരും വിമര്ശികുന്നത് എന്നത് തികച്ചും ഖേദകരം എന്നെ പറയാനുള്ളൂ. ഞങ്ങളെ സ്‌നേഹികുന്നവരും വിമര്‍ശിക്കുന്നവരും ഒരു പോലെ പങ്കെടുത്തു പരിപൂര്‍ണമായ സംശയ നിവാരണം നടത്തി ഈ പരിഷത്ത് ഒരു വന്‍ വിജയമാക്കണമെന്ന് വിനീതമായി അഭ്യര്‍തികുന്നു. എല്ലാവര്ക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട് തെക്കുമുറി ഹരിദാസ്, ചെയര്‍മാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.