എ. പി. രാധാകൃഷ്ണന്‍
ഭാരതത്തിന്റെ ആദ്ധ്യാത്മ ചൈതന്യം, യുഗപുരുഷന്‍ സ്വാമി വിവേകാനന്ദന്റെ ജയന്തി ആഘോഷങ്ങള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജനുവരി 31 നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആചരിക്കും. പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് വൈകീട്ട് 5.30 നു തന്നെ പരിപാടികള്‍ ആരംഭിക്കും. എല്ലാ മാസവും സത്സഗങ്ങള്‍ നടത്തി ഹൈന്ദവ ജനതയുടെ ശബ്ദമായി മാറിയ ലണ്ടന്‍ ഹിന്ദു ഐക്യവേദി അടുത്ത മാസം 28 നു (ഫെബ്രുവരി) മഹാശിവരാത്രി ആഘോഷിക്കുന്നതിന്റെ ഭാഗമായി നൃത്തോത്സവം സംഘടിപിക്കുന്നു. നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും നേരത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുമായി ബന്ധപെടുക.
ഭജന, പ്രഭാഷണം, വേദ പാരായണം, ഭക്തി ഗാന സുധ എന്നീ വിപുലമായ പരിപാടികളാണ് ഇത്തവണ ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സത്സഗത്തില്‍ ആദ്യമായി ഉള്‌പെടുതിയിരിക്കുന്ന വേദ ജപത്തിന് പ്രശസ്ത വേദ പണ്ഡിതന്‍ ദേവ് പരാശര്‍ നേതൃത്വം നല്‍കും. യു കെ യില്‍ വിവിധ ഭാഗങ്ങളില്‍ വേദ സംബന്ധിയായ പ്രഭാഷണങ്ങള്‍ നടത്തി സനാതന ധര്‍മ്മ പ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന അദ്ദേഹം 2012 ഇല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ മതവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. പുരുഷ സൂക്തം, ശ്രീ സൂക്തം തുടങ്ങി അതി പ്രശസ്തങ്ങളായ വേദ മന്ത്രങ്ങള്‍ അദ്ദേഹം അവതരിപിക്കും. ഗായകന്‍ സുധീഷ് സദാനന്ദന്റെ നേതൃത്വത്തില്‍ ഭക്തി ഗാന സുധയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. പതിവുപോലെ ദീപാരാധന, മംഗളാരതി, അന്നദാനം എന്നിവയും ഉണ്ടായിരിക്കും. എല്ലാ ഭക്ത ജനങ്ങളും സത്സഗത്തില്‍ പങ്കെടുത്തു ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകണമെന്നു പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുമായി ബന്ധപെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല