പൊതുവെ നിയമവാഴ്ച പുലരുന്ന, സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമുള്ള നഗരമായാണ് ലണ്ടന്‍ വിശേഷിപ്പിക്കപ്പെടാറുള്ളത്. പക്ഷേ, ആ പൊതുബോധത്തെ സാധൂകരിക്കുന്ന വാര്‍ത്തയല്ല കഴിഞ്ഞ കുറച്ച് കാലങ്ങളായി ലണ്ടനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒടുവില്‍ ലണ്ടന്‍ നഗരത്തില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങളുടെ വ്യക്തമായ ഔദ്യോഗിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നതോട് കൂടി ലണ്ടന്‍ ഗാങ്ങുകളുടെ പറുദീസയാണെന്ന് തെളിഞ്ഞിരിക്കുന്നു.
മൊത്തം 4500 ഗാങ്ങ് അംഗങ്ങള്‍ ലണ്ടനില്‍ ഉണ്ടെന്നാണ് പോലീസ് പുറത്തു വിട്ട കണക്ക് വ്യക്തമാക്കുന്നത്. ആകെ മൊത്തം 400 ഗാങ്ങുകള്‍ ലണ്ടനില്‍ ഉണ്ടെന്നും ഇവയില്‍ 60 ഗാങ്ങുകള്‍ സമൂഹത്തിനും ജനങ്ങള്‍ക്കും നിയമപാലകര്‍ക്കും വന്‍ ഭീഷണിയായി മാറിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇവയില്‍ 250 ഗാങ്ങുകളും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആണത്രേ.
ഏറ്റവും ആശങ്കാജനകമായ വിശദമായ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് കമാണ്ടര്‍ സ്റ്റീവ് റോഡ്‌ഹൗസ് പറഞ്ഞത് ലണ്ടനില്‍ അരങ്ങേറിയ 22 ശതമാനം മാരക കുറ്റകൃത്യങ്ങളും അരങ്ങേറുന്നത് ഇത്തരം ഗാങ്ങുകളില്‍ ഉള്‍പ്പെട്ട യുവാക്കള്‍ വഴിയാണ് എന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ യുവാക്കള്‍ക്കിടയില്‍ മാരകമായ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നത് മൂന്ന് ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു, മൊത്തം ഗാങ്ങുകളില്‍ 88 ശതമാനവും ഇത്തരം ആക്രമണങ്ങള്‍ ഉള്‍പ്പെട്ടവര്‍ ആണ്. ഇത്തരം ഗാങ്ങുകള്‌ുമായി ബന്ധം പുലര്‍ത്തുന്ന വ്യക്തികളില്‍ 16 ശതമാനം മയക്കുമരുന്ന് വില്പനയുമായും, 5 ശതമാനം കുത്തുകേസിലും പകുതിപേര്‍ വെടിവെപ്പിലും പതിനാലു ശതമാനം പേര്‍ ബലാല്‍സംഗത്തിലും ഉള്‍പ്പെട്ടവര്‍ ആണ്.
റോഡ്‌ഹൌസ് പറയുന്നത് വെച്ച് നോക്കുമ്പോള്‍ ലണ്ടനില്‍ നടന്ന വെടിവെപ്പ് കേസുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് അവയില്‍ മിക്കതും ഇത്തരം ഗാങ്ങുകളുമായി ബന്ധമുള്ളവ ആണെന്നാണ്. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി മെറ്റ് ഒരു പുതിയ പോലീസ് സേനയെ നിയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്ഷം വാള്‍താം ഫോറസ്റ്റില്‍ രൂപീകരിച്ച ഇത്തരമൊരു പ്രത്യേക സേനയുടെ മാതൃകയിലാണ് ലണ്ടനിലും ഗാങ്ങുകളെ നേരിടാന്‍ പോകുന്നത്. പ്രാദേശിക അതോററ്റികളുമായി സഹകരിച്ചാകും ഇവയുടെ പ്രവര്‍ത്തനം.
അതേസമയം 50 യുവാക്കള്‍ ഇത്തരം ഗാങ്ങുകളില്‍ നിന്നും പിന്തിരിയാനുള്ള താല്പര്യം പോലീസിനെ അറിയിച്ചിട്ടുണ്ട് എന്നിരിക്കിലും പല തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് 51 ഗാങ്ങ് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2011/12 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ 6 കണകുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം മൊത്തം 3763 യുവാക്കള്‍ ലണ്ടനില്‍ പല മാര കേസുകളിലും ഉള്‍പ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. മുന്‍ വര്‍ഷത്തെ വെച്ച് നോകുമ്പോള്‍ 9.5 ശതമാനം അധികമാണ് ഈ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല