സ്വന്തം ലേഖകൻ: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട അഞ്ച് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാഷണല്‍ ഇൻവെസ്റ്റിഗേറ്റിങ് ഏജന്‍സി (എന്‍ഐഎ) അന്വേഷണം ശക്തമാക്കി. വീഡിയോകളിൽ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് എന്‍ഐഎ അഭ്യര്‍ത്ഥിച്ചു.
രണ്ട് മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന ദൃശ്യങ്ങളാണ് എന്‍ഐഎയുടെ വെബ്‌സൈറ്റിൽ ഉള്ളത്. വെബ്സൈറ്റ് ലിങ്ക് എന്‍ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ട് എൻഐഎ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടർന്നു എന്‍ഐഎയുടെ ഒരു സംഘം ലണ്ടനിലെത്തി ഹൈക്കമ്മീഷനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ഇന്ത്യയ്‌ക്കെതിരെ വിദേശത്ത് നടത്തിയ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. ഖാലിസ്ഥാന്‍ അനുഭാവമുള്ള തീവ്രവാദികളായിരുന്നു ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ചത്. ഇന്ത്യയുടെ ദേശീയ പതാകയെ അവര്‍ അപമാനിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല