ശരാശരി യു കെ മലയാളിയുടെ ജീവിത കഥ പറയുന്ന എന്‍ ആര് ഐ മലയാളി സംരംഭമായ ലണ്ടന്‍ ജങ്ക്ഷന് ആദ്യ എപ്പിസോഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഹള്ളിലും ബര്മിംഗ്ഹാമിലുമായി ചിത്രീകരിച്ച എപ്പിസോഡിന്റെ എഡിറ്റിംഗ് ജോലികള്‍ നടന്നു വരികയാണ്.സംവിധായകന് സ്റ്റീഫന്‍ കല്ലടയില്‍,എന്‍ ആര് ഐ മലയാളി എഡിറ്റര്‍മാരായ ജേക്കബ് താമരത്ത്,ബിനു ജോസ് എന്നിവരാണ് എഡിറ്റിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
യു കെ മലയാളിയുടെ പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ,നമ്മുടെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി,നര്‍മത്തില്‍ ചാലിച്ച ദൃശ്യാവിഷ്കാരമാണ് ലണ്ടന്‍ ജങ്ക്ഷന്.ജോലിത്തിരക്കിനും,കുട്ടികളെ നോക്കലിനും സാമൂഹിക ജീവിതത്തിനുമിടയില്‍ സ്വയം ജീവിക്കാന്‍ മറന്നു പോകുന്ന,പ്രവാസി ജീവിതമെന്ന നാടകത്തിലെ റോള്‍ അഭിനയിച്ചു തീര്‍ക്കുന്ന യു കെ മലയാളിയുടെ പച്ചയായ ജീവിത കഥയാണ് ലണ്ടന്‍ ജങ്ക്ഷനിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നത്.പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുന്നതിനിടയില്‍ തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളിലേക്ക് ഒരു തരി വെട്ടമെങ്കിലും തെളിക്കാന്‍ കഴിയുമെന്നാണ് ലണ്ടന്‍ ജങ്ക്ഷനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
വിവിധ മേഖലകളില്‍ തങ്ങളുടെ അഭിനയ മികവു തെളിയിച്ച പരിചയ സമ്പന്നരായ താരനിരയാണ് ലണ്ടന്‍ ജങ്ക്ഷനില്‍ അണി നിരക്കുന്നത്.സണ്ണി കൈപ്പുഴ ,ജെമാലിയ ടോമി ,ടോണി ജോസഫ് വഞ്ചിത്താനം എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
യു കെ മലയാളിയുടെ നിത്യ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന വിവിധ മുഖങ്ങള്‍ക്ക് ജീവനേകിയിരിക്കുന്നത് ടോമിച്ചന് മാഞ്ഞൂര്‍,മേരി പുന്നൂസ്,ജിബി ജേക്കബ്,ലീന സാജു,റോബിന്‍സ് പോള്‍,എലിസബത്ത് മാത്യു,മാത്യു ജോസഫ് വലിയകുളത്ത് എന്നിവരാണ്.എഡിറ്റിംഗ് പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല