ബിനോയ് ജോസഫ്
യു കെ മലയാളിയുടെ നിത്യ ജീവിതത്തിന്‍റെ കഥ പറയുന്ന എന്‍ ആര്‍ ഐ മലയാളി സംരംഭമായ ലണ്ടന്‍ ജന്ക്ഷന്റെ നാലാം എപ്പിസോഡ് ഉടന്‍ റിലീസ് ചെയ്യും.യുട്യൂബില്‍ ആഗസ്റ്റ് അവസാനം റിലീസ് ചെയ്ത ആദ്യ ആദ്യ എപ്പിസോഡ് ഇതിനകം പന്ത്രണ്ടായിരത്തോളം പേരും ഒക്ടോബര്‍ അവസാനം റിലീസ് ചെയ്ത രണ്ടാം എപ്പിസോഡ് പതിനൊന്നായിരത്തോളം പേരും ഡിസംബര്‍ ആദ്യവാരം റിലീസ് ചെയ്ത മൂന്നാം എപ്പിസോഡ് ഏഴായിരത്തോളം പേരും കണ്ടു കഴിഞ്ഞു.വിമര്‍ശകരുടെയും സുഹൃത്തുക്കളുടെയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഓരോ ഭാഗം കഴിയുമ്പോഴും കൂടുതല്‍ മെച്ചപ്പെടുത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
പതിവു താരങ്ങള്‍ക്ക് പുറമേ ഗ്ലൂസ്റ്ററില്‍ നിന്നുള്ള ഒരു പറ്റം മലയാളി കലാകാരന്മാരും നാലാം എപ്പിസോഡില്‍ അഭിനയിക്കുന്നുണ്ട്.യുക്മ കലാമേളയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഫ്രാങ്ക്ലിന്‍ ഒരു പ്രധാന റോളില്‍ അരങ്ങിലെത്തുന്നു.കേംബ്രിഡ്ജിലെ പ്രശസ്തനായ സൌണ്ട് /ലൈറ്റ് എഞ്ചിനീയര്‍ ബോണി,ഹള്ളിലെ കൊച്ചു മിടുക്കനായ ലെവിന്‍ സാജു എന്നിവര്‍ ലണ്ടന്‍ ജങ്ക്ഷന് സാങ്കേതിക പിന്തുണയുമായി ഇത്തവണയും രംഗത്തുണ്ട്.
ഹാസ്യത്തിന് വേണ്ടി സീനുകള്‍ സൃഷ്ട്ടിക്കാതെ ,യു കെ മലയാളിയുടെ പ്രവാസി ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായി ,നമ്മുടെ ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി,നര്‍മത്തില്‍ ചാലിച്ച ദൃശ്യാവിഷ്കാരമാണ് ലണ്ടന്‍ ജങ്ക്ഷന്‍.യുകെയിലെ മലയാളികളുടെ കര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളിലേക്ക് ഒരു തരി വെട്ടമെങ്കിലും തെളിക്കാന്‍ കഴിയുമെന്നാണ് ലണ്ടന്‍ ജങ്ക്ഷനിലൂടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.സ്റ്റീഫന്‍ കല്ലടയില്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ പരമ്പരയുടെ ക്രിയേറ്റിവ് ഹെഡ് എന്‍ ആര്‍ ഐ മലയാളി എഡിറ്റര്‍ ജേക്കബ് പുന്നൂസാണ്.
london junction episode 3
london junction episode 2
London Junction Episode 1
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല