എം25 എന്നാല്‍ ലണ്ടന്‍ എന്ന് പറയുന്നതാകും നല്ലത്. അത്ര വിപുലമാണ് എം25 ലണ്ടന്‍ നഗരവാസികളുമായി ബന്ധപ്പെട്ട് കിടക്കുന്നത്. പറയുന്നത് കേള്‍്ക്കുമ്പോള്‍ ഏതെങ്കിലും പള്ളിയോ ആശുപത്രിയോ ആണെന്ന് കരുതരുത്. ഇത് ബ്രിട്ടണിലെ ഏറ്റവും തിരക്കേറിയ റോഡാണ്. എം25ല്‍ കയറാതെ ലണ്ടനില്‍ താമസിക്കുന്ന ഒരാള്‍ക്ക് സ്വന്തം വീട്ടിലേക്കോ ഓഫീസിലേക്കോ പോകാന്‍ സാധിക്കില്ല.
ഈ മോ്‌ട്ടോര്‍ പാതയ്ക്കാണ് ഇന്ന് 25 വയസ്സ് തികയുന്നത്. 1986 ഒക്ടോബര്‍ മാസം ഇരുപത്തിയൊന്‍പതാം തീയതി അന്നത്തെ ബ്രി്ട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറാണ് എം25 രാജ്യത്തിന് സമര്‍പ്പിച്ചത്. 909 മില്യണ്‍ പൗണ്ട് ചിലവാക്കിയാണ് 117 മൈല്‍ ദൂരം വരുന്ന എം25 നിര്‍മ്മിച്ചത്. ലണ്ടന്‍ നഗരത്തെ വലയം ചെയ്തിരിക്കുന്ന ഹൃദയമാണ് എം25 എന്നാണ് പൊതുവെ പറയപ്പെടുന്നത്. ഓരോ ദിവസവും 196,000 വാഹനങ്ങള്‍ കയറിയിറങ്ങുന്ന എം25 ലണ്ടന്‍ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
1970ലാണ് എം25ന്റെ നിര്‍മ്മാണം 1986ലാണ് അവസാനിച്ചത്. 41 കോണ്‍ട്രാക്ടര്‍മാരാണ് ഈ റോഡ് നിര്‍മ്മിക്കാന്‍ പല കാലങ്ങളില്‍ ജോലി ചെയ്തത്. ഭ്രമണപഥത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റോഡാണ് എം25. അതാണ് ഈ റോഡിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
ബ്രിട്ടണിലെ റോഡുകളില്‍ ഏറ്റവും കൂടുതല്‍ തിരക്കേറിയ പാതകളിലൊന്നാണ് എം25 എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുന്നത്. ലണ്ടന്‍ നഗരത്തില്‍നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാന്‍ എം25നെയാണ് ഉപയോഗിക്കുന്നത്. ഹീത്രു വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഉപയോഗിക്കുന്ന പ്രധാനവഴിയും ഇതുതന്നെയാണ്. ഉദ്ഘാടത്തിനുശേഷം എം25ല്‍ പാതകളുടെ എണ്ണം കൂട്ടിയെടുക്കുകയായിരുന്നു. ലണ്ടന്‍ നഗരത്തെ ചുറ്റുന്ന ഇങ്ങനെയൊരു റോഡിനെക്കുറിച്ചുള്ള ചിന്തകള്‍ 1905തന്നെ ഉടലെടുത്തിരുന്നു. എന്നാല്‍ അതിന്റെ പണി തുടങ്ങിയത് 1975ലാണെന്ന് മാത്രം.
117 മൈല്‍ ദൂരമുള്ള റോഡിന്റെ 13 മൈല്‍ മാത്രമാണ് 1986ല്‍ മാര്‍ഗരറ്റ് താച്ചര്‍ ഉദ്ഘാടനം ചെയ്തത്. പതിമൂന്ന് തിരക്കേറിയ ജംഗ്ഷനുകളും 234 പാലങ്ങളുമുള്ള ബൃഹത്തായ ഒരു റോഡ് ശ്രൃംഖലയാണ് എം25.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല