1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2012

റോണി ജേക്കബ്‌

ഡഗന്‍ഹാം: ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ ജനുവരി മാസം ഏഴിന് ശനിയാഴ്ച്ച 5 മണി മുതല്‍ ഡഗന്‍ഹാമിലെ ഫാന്‍ഷോ കമ്യൂണിറ്റി സെന്ററില്‍ നന്നു. വിശിഷ്ടാഥിതികളെ ചെണ്ടമേളങ്ങളടെയു, മുത്തുക്കുടകളുടെയും താലപ്പോലിയുടെയും അകമ്പടിയോടു കൂടി വേദിയിലേക്ക് സ്വീകരിച്ചു.

തുടര്‍ന്ന് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് റോണി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ഫ്രാന്‍സിസ് സൈമണ്‍ സ്വാഗതവും, ഹാവര്‍ങ്ങ് കൌണ്‍സില്‍ മേയര്‍ മെല്‍വിന്‍ വാല്‍സ് ക്രിസ്തുമസ് സന്ദേശം നല്‍കുകയും, ഭദ്ര ദീപം തെളിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയുകയും ചെയ്തു.

എല്‍മാ ചെണ്ടമേളങ്ങളത്തിന്റെ താളങ്ങളില്‍ ചുവടുകള്‍വച്ച് സാന്താക്ളോസ് വേദിയിലെത്തി കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. എല്‍മാ ഡാന്‍സ് സ്കൂള്‍ ടീച്ചര്‍ രേണുക റിന്‍സിയുടെ ശിക്ഷണത്തില്‍ ക്രിസ്മസിനെ ആസ്പദമാക്കി റിന്‍സി കൊറിയോഗ്രാഫിയും നിര്‍വഹിച്ച ക്ളാസിക്കല്‍ ഡാന്‍സ് എല്ലാവരുടെയ്യും കണ്ണഞ്ചിപ്പിക്കുന്നവയായി. ഒരു വര്‍ഷത്തിലേറെയായി നൃത്താധ്യപിക രേണുക റിന്‍സി പരിശീലിപ്പിക്കുന്നകുട്ടികള്‍ അതിമനോഹരമായ നൃത്ത ചുവടുകള്‍ ആണ് പുറത്തെടുത്തത്.

നടനകലയുടെ ലാസ്യ ഭാവ താളങ്ങള്‍ സമന്വയിപ്പിച്ച കിച്ചണ്‍ മ്യൂസിക്ക്, ഹാസ്യരസം നിറഞ്ഞു നിന്ന സ്കിറ്റുകളും, എല്‍മാ ബീറ്റ്സിന്റെ ഗാനമേള എന്നിവ സദസ് ഹൃദ്യമായി ആസ്വദിച്ചു. അവതാരകനായി റ്റോജിനും തിളങ്ങി. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും പ്രോഗ്രാം കണ്‍വീനര്‍ സാജന്‍ പടിക്ക്യമാലില്‍ നന്ദിയും പറഞ്ഞു തുടര്‍ന്നു നടന്ന ക്രിസ്മസ് ന്യൂ ഇയര്‍ ഡിന്നര്‍ വിഭവ സമൃദ്ധി കൊണ്ടും, രുചി വൈഭവം കൊണ്ടും ആഘോഷത്തിന്റെ പൂര്‍ണ്ണ സംതൃപ്തി ഏവര്‍ക്കും നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.